സാജൻ സൂര്യ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഭാര്യയുടെ കയ്യിൽ ഫോൺ കൊടുത്ത് ഞാൻ കുളിക്കാൻ കയറി, മെസേജ് കണ്ട് കള്ളി പൊളിഞ്ഞു'; സാജൻ സൂര്യ

ഭാര്യയോട് കള്ളം പറഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം യാത്ര പോയതിനെക്കുറിച്ചാണ് സാജൻ കുറിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ ഇഷ്ട സീരിയൽ താരമാണ് സാജൻ സൂര്യ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് താരത്തിന്റെ പഴയൊരു ഓർമയാണ്. ഭാര്യയോട് കള്ളം പറഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം യാത്ര പോയതിനെക്കുറിച്ചാണ് സാജൻ കുറിച്ചിരിക്കുന്നത്. നടന്മാരായ ശബരി, ബാലാജിയും ഉൾപ്പടെ കുറച്ചുപേരുണ്ടായിരുന്നു. കാമറാമാൻ മനോജിന് പെണ്ണുകാണാൻ പോവുകയാണ് എന്നു പറഞ്ഞായിരുന്നു യാത്ര. എന്നാൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യ സാജനെ കയ്യോടെ പിടിക്കുകയായിരുന്നു. 

സാജന്റെ കുറിപ്പ് വായിക്കാം

ട്രിപ് ടു പാന്ത
വർഷങ്ങൾക്കു മുന്നേ 'നിർമ്മാല്യം' എന്ന സീരിയൽ ചെയ്യുന്ന കാലം. ഡയറക്ടർ GR കൃഷ്ണനും ക്യാമറമാൻ മനോജും ഞാനും ശബരിയും ബാലാജിയും പിന്നെ കുറേ സുഹൃത്തുക്കളും അമ്പൂരിയിൽ ഒരു ആദിവാസി കുടിയിൽ ഒരു ദിവസം കൂടി. വെണ്ണ പോലത്തെ കപ്പയും ഉണക്കമീനും കാന്താരി മുളക് ചമ്മന്തിയും ഇന്നും നാവിലുണ്ട്. വീട്ടിൽ ഭാര്യമാരോട് മനോജിന് പെണ്ണുകാണാൻ പോകുന്നു എന്ന് കള്ളം പറഞ്ഞാണ് പോയത്. യാത്രാ ചിലവ് Share ചെയ്യാൻ ശബരി Mobile-ൽ കണക്ക് സൂക്ഷിച്ചു. Heading 'Trip to Pantha' ' ( മനോജിൻറെ വീട്ടിരിക്കുന്ന സ്ഥലമാണ് പന്ത). ഒരു ദിവസം നീണ്ടു നിൽക്കുന്ന പെണ്ണുകാണൽ അതിലേ ഭാര്യമാർക്ക് സംശയം തോന്നിയിരുന്നു. അടുത്ത ദിവസം തിരിച്ചെത്തി പെണ്ണുകണ്ട കഥകൾ വീട്ടിൽ രസകരമായി വിളമ്പി. മനോജും പെണ്ണും മാറിനിന്ന് സംസാരിച്ചപ്പോ ഞങ്ങൾ ഒളിഞ്ഞു നിന്ന് കേട്ട് കളിയാക്കിയതും കപ്പയും നാടൻ കോഴിക്കറിയുടെ രുചിയും എന്നു വേണ്ട ഏതൊക്കെയോ സിനിമയിലെ സീനുകൾ വച്ചലക്കി . രാത്രി മൊത്തം കണക്കും നോക്കി ഓരോരുത്തർക്കായ തുക ,ബാക്കി കൊടുക്കാനുള്ള പൈസ എന്നിവ Type ചെയ്ത് ശബരി message ആയി എല്ലാവർക്കും അയച്ചു. ഫോട്ടോസ് കാണിക്കാൻ ഭാര്യയുടെ കൈയ്യിൽ ഫോൺ കൊടുത്ത് ഞാൻ കുളിക്കാൻ കേറി. ഫോട്ടോസ് കാണുന്നതിനിടയിൽ Trip to Pantha message Pop up ആയി മുകളിൽ തെളിഞ്ഞു. ഭാര്യമാര് തമ്മിൽ കമ്പനിയായതു കൊണ്ട് ശബരിടെയും GR-ൻറെയും വീട്ടിലെ കള്ളിയും പൊളിഞ്ഞു.
പാഠം 1 - ഭാര്യയുടെ കൈയ്യിൽ ഫോൺ കൊടുത്താൽ കൂടെ ഇരിക്കുക.
പാഠം 2 - ഭാര്യമാരെ തമ്മിൽ കമ്പനിയാക്കരുത് , ഫോൺ നമ്പർ കൈമാറാൻ ഇടയുണ്ടാക്കരുത്.
പാഠം 3- Pop up off ആയി ഇടുക.
സ്വയരക്ഷ സിന്ദാബാദ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT