റാഫിയും മഹീനയും വിവാഹനിശ്ചയ വേളയിൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

ചക്കപ്പഴത്തിലെ 'സുമേഷ്' വിവാഹിതനാകുന്നു, വധു ടിക് ടോക്ക് താരം; ചിത്രങ്ങൾ

ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ഇരുവരും വിവാഹവാർത്ത പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ക്കപ്പഴം എന്ന ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയനായ റാഫി വിവാഹിതനാവുന്നു. ടിക് ടോക്ക് താരമായ മഹീനയാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞു. ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ഇരുവരും വിവാഹവാർത്ത പുറത്തുവിട്ടത്. 

ടിക്ടോക്കിലൂടെയാണ് റാഫി ശ്രദ്ധേയനാകുന്നത്. തുടർന്നാണ് ചക്കപ്പഴം സീരിയലിലേക്ക് എത്തുന്നത്. ഇതിലെ സുമേഷ് എന്ന കഥാപാത്രം റാഫിയെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാക്കുകയായിരുന്നു. റാഫിയുടേയും മഹീനയുടേയും സോഷ്യൽ മീഡിയയിലൂടെയുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. റാഫിയുടെ ജന്മദിനത്തിൽ തന്നെയായിരുന്നു വിവാഹനിശ്ചയവും. അടുത്ത ബന്ധുക്കൾ മാത്രമാണ്  ചടങ്ങിൽ പങ്കെടുത്തത്. 

നിശ്ചയത്തിന്റെ വിഡിയോയും ചിത്രങ്ങളും മഹീനയാണ് പുറത്തുവിട്ടത്. 'ലോക്ക്‍ഡ്' എന്ന കുറിപ്പാണ് ചിത്രങ്ങൾ. ഇക്കയുടെ പിറന്നാളും എൻഗേജ്‍മെന്റും എന്നും മഹീന കുറിക്കുന്നു. ഇരുവർക്കും ആശംസകൾ നേർന്ന് ലക്ഷ്‍മി ഉണ്ണിക്കൃഷ്‍ണൻ, ശ്രുതി രജനീകന്ത്, അശ്വതി ശ്രീകാന്ത് തുടങ്ങി നിരവധി പേർ എത്തിയിട്ടുണ്ട്.  ​വിവാഹ നിശ്ചയത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT