കാമ്യ പഞ്ചാബി ഫെയ്സ്ബുക്ക്
Entertainment

ടെലിവിഷന്‍ രംഗം സുരക്ഷിതമാണ്, അവസരത്തിനായി കൂടെ കിടക്കാന്‍ ആരും പറയില്ല: സീരിയല്‍ നടി

ഏറ്റവും സുരക്ഷിതമായ തൊഴില്‍ മേഖലയാണ് ടെലിവിഷനെന്നും അവസരത്തിനായി കൂടെ കിടക്കാന്‍ ആരും പറയാറില്ലെന്നും നടി

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിലേതുപോലെ സീരിയല്‍ രംഗത്ത് സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടക്കുന്നില്ലെന്ന് നടി കാമ്യ പഞ്ചാബി. ഏറ്റവും സുരക്ഷിതമായ തൊഴില്‍ മേഖലയാണ് ടെലിവിഷനെന്നും അവസരത്തിനായി കൂടെ കിടക്കാന്‍ ആരും പറയാറില്ലെന്നും നടി വ്യക്തമാക്കി.

ടെലിവിഷന്‍ രംഗം വളരെ ക്ലീന്‍ ആണ്. മുന്‍പ് എങ്ങനെയായിരുന്നു എന്ന് എനിക്കറിയില്ല. പക്ഷേ ഇപ്പോള്‍ വളരെ മികച്ചതാണ്. വൃത്തികേടുകളൊന്നും ഇവിടെയില്ല. ആളുകള്‍ ഭീഷണിപ്പെടുത്തുകയോ ബലംപ്രയോഗിക്കുകയോ ഇല്ല. കാസ്റ്റിങ് കൗച്ച് ഇല്ല. നിങ്ങള്‍ ഒരു കഥാപാത്രത്തിന് ചേര്‍ന്ന ആളാണെങ്കില്‍ കഴിവുണ്ടെങ്കില്‍ തെരഞ്ഞെടുക്കപ്പെടും. വിനോദ മേഖലയില്‍ ഏറ്റവും സുരക്ഷത മേഖലയാണ് ടെലിവിഷന്‍. ലൈഗിക പീഡനങ്ങള്‍ ഇവിടെ നടക്കാറില്ല. പരസ്പര സമ്മതത്തോടെയാണ് എല്ലാം സംഭവിക്കുന്നത്.- കാമ്യ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു വേഷം കിട്ടാന്‍ കൂടെ കിടക്കണമെന്ന് ഇവിടെ ആരോടും പറയില്ല. എന്നാല്‍ ചില നടന്മാര്‍ക്ക് പെണ്‍കുട്ടികളോട് അടുപ്പം കാണിക്കാറുണ്ട്, എന്നാല്‍ ആരും ആരെയും നിര്‍ബന്ധിക്കാറില്ല. ചില ആളുകള്‍ക്ക് ഇത്തരത്തില്‍ അനുഭവം ഉണ്ടായെന്ന് പറയാറുണ്ട്. പക്ഷേ അപ്പോഴും ഒരു പെണ്‍കുട്ടി ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് സംഭവിക്കില്ല. ടെലിവിഷന്‍ രംഗത്ത് അത് സംഭവിക്കില്ല പക്ഷേ സിനിമയിലും ഒടിടിയിലും എങ്ങനെയാണ് എന്ന് എനിക്ക് അറിയില്ല.- കാമ്യ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി