വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

വില്ലനോ നായകനോ? മൊട്ട ലുക്കിൽ ഷാരുഖ് ഖാൻ; ഇത് ആക്ഷൻ പാക്ക് ജവാൻ; വിഡിയോ

നയൻതാര നായികയാവുന്ന ചിത്രത്തിൽ ​ഗസ്റ്റ് റോളിൽ ദീപിക പദുക്കോണും എത്തുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ത്താന്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടും തിയറ്ററുകൾ കീഴടക്കാൻ ഷാരുഖ് ഖാൻ എത്തുകയാണ്. ആരാധകരെ ഒന്നാകെ ആവേശത്തിലാക്കിക്കൊണ്ട് പുതിയ ചിത്രം ജവാന്റെ പ്രിവ്യൂ വിഡിയോ പുറത്ത്. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രം പക്കാ ആക്ഷൻ എന്റർടെയ്നറായിരിക്കും എന്നാണ് പ്രിവ്യൂ നൽകുന്ന സൂചന. 

വില്ലനാണോ നായകനാണോ എന്ന ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ളതാണ് വിഡിയോ. ഷാരുഖ് ഖാന്റെ വ്യത്യസ്തമായ ലുക്കും ആരാധകരുടെ മനം കവരുകയാണ്. മൊട്ടയടിച്ച ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നയൻതാര നായികയാവുന്ന ചിത്രത്തിൽ ​ഗസ്റ്റ് റോളിൽ ദീപിക പദുക്കോണും എത്തുന്നുണ്ട്. നയൻതാര ഉൾപ്പടെയുള്ള എല്ലാ താരങ്ങളുടേയും വമ്പൻ ആക്ഷൻ ചിത്രത്തിൽ കാണാനാകും. വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

എന്തായാലും പ്രിവ്യൂ വിഡിയോ ആരാധകരുടെ പ്രതീക്ഷയേറ്റിയിരിക്കുകയാണ്. പത്താന്റെ റെക്കോർഡ് ജവാൻ തകർക്കും എന്നാണ് ആരാധകരുടെ കമന്റുകൾ. ചിത്രം സെപ്റ്റംബർ 7ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ജവാൻ റിലീസ് ചെയ്യുക. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാരൂഖ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണാണ് ജവാനിൽ എത്തുന്നതെന്നാണ് വിവരം.  റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. നടന്‍ വിജയ്, അല്ലു അര്‍ജ്ജുന്‍ എന്നിവരുടെ ഗസ്റ്റ് റോളുകള്‍ ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം