ഷാരുഖ് ഖാൻ എക്സ്
Entertainment

'ഐ ആം ഷാരുഖ്'; മെറ്റ് ​ഗാലയിൽ ഐക്കണിക് പോസുമായി എസ്ആർകെ, റെഡ് കാർപ്പെറ്റിലും കിങ് തന്നെയെന്ന് ആരാധകർ

'എത്ര സിംപിൾ ആണ് എസ്ആർകെ' എന്നാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.

സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടും ആരാധകരുള്ള നട‌നാണ് ഷാരുഖ് ഖാൻ. അതുകൊണ്ട് തന്നെ നടനെ പ്രത്യേകിച്ച് ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാൽ 2025 മെറ്റ് ​ഗാലയിൽ വിദേശ താരങ്ങൾക്ക് മുന്നിൽ സ്വയം പരിചയപ്പെടുത്തുന്ന ഷാരുഖിന്റെ ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറുന്നത്. "ഐ ആം ഷാരുഖ്" - തന്റെ മുന്നിൽ മൈക്ക് ഉയർത്തിപ്പിടിച്ച മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

'എത്ര സിംപിൾ ആണ് എസ്ആർകെ' എന്നാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. അതേസമയം മെറ്റ് ​ഗാലയിലെ ഷാരുഖിന്റെ ലുക്കും സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരിക്കുകയാണ്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ കറുത്ത നിറത്തിലുള്ള ഒരു സ്യൂട്ട് ധരിച്ച് സ്റ്റൈലിഷായി എത്തിയാണ് കിങ് ഖാൻ തന്റെ മെറ്റ് ഗാല അരങ്ങേറ്റം നടത്തിയത്. പ്രശസ്ത ഡിസെെനർ സബ്യസാച്ചി തയ്യാറാക്കിയ വസ്ത്രങ്ങളാണ് ഷാരുഖ് ധരിച്ചത്.

'സൂപ്പര്‍ഫൈന്‍: ടെയ്ലറിംഗ് ബ്ലാക്ക് സ്‌റ്റൈല്‍' എന്നതായിരുന്നു ഇത്തവണത്തെ മെറ്റ് ഗാല തീം. ടാസ്മാനിയൻ സൂപ്പർഫൈൻ കമ്പിളിയിൽ മോണോഗ്രാം ചെയ്ത, ജാപ്പനീസ് ഹോൺ ബട്ടണുകളുള്ള നീളമേറിയ കോട്ട് ആണ് നടൻ ധരിച്ചത്. 18k സ്വർണ്ണത്തിൽ നീലക്കല്ലുകൾ, വജ്രങ്ങള്‍ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ബംഗാൾ ടൈഗർ ഹെഡ് കെയ്നും അദ്ദേഹം ധരിച്ചിട്ടുണ്ട്.

ഒപ്പം 'കെ' എന്ന വലിയ പെന്‍ഡന്‍റ് ഉള്ള വലിയ മാലയും പേഴ്സണലൈസ്ഡ് സ്റ്റേറ്റ്മെന്‍റായി ഉപയോഗിച്ചിരിക്കുന്നു. കെ എന്നാൽ കിങ് ആണെന്ന് അദ്ദേഹത്തിൻ്റെ മാലയെ കുറിച്ച് മാനേജർ പൂജ ദദ്‌ലാനി ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. മെറ്റ് ​ഗാലയിലെ കാമറ കണ്ണുകൾക്ക് മുന്നിൽ തന്റെ ഐക്കണിക് സ്റ്റൈൽ പോസ് ചെയ്യാനും ഷാരുഖ് മറന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

SCROLL FOR NEXT