വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

നയൻതാരയെ പ്രണയിച്ച് ഷാരുഖ് ഖാൻ; ജവാനിലെ ​ഗാനം പുറത്ത്

ചലേയാ എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരുഖ് ഖാന്റെ ജവാൻ. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. ഇപ്പോൾ ആരാധകരുടെ ഹൃദയം കീഴടക്കാൻ ചിത്രത്തിലെ ​ഗാനം പുറത്തെത്തിയിരിക്കുകയാണ്. ഷാരുഖ് ഖാനും നയൻതാരയും ഒന്നിക്കുന്ന മനോഹരമായ പ്രണയ​ഗാനമാണ് പുറത്തെത്തിയത്. 

ചലേയാ എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. ഹിന്ദിയിൽ കുമാറാണ് വരികൾ എഴുതിയിരിക്കുന്നത്. അരിജിത് സിം​ഗും ശില്പാ റാവുവുമാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. കാത്തെല്ലാം കാനലാകും എന്നാണ് ​ഗാനത്തിന്റെ തമിഴ് പതിപ്പ് തുടങ്ങുന്നത്. വിവേകാണ് ​ഗാനം എഴുതിയിരിക്കുന്നത്. അനിരുദ്ധും പ്രിയ മാലിയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ​ഗാനത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ മികച്ച അഭിപ്രായമാണ് ​ഗാനത്തിന് ലഭിക്കുന്നത്. 

സൂപ്പർഹിറ്റായ പത്താന് ശേഷം ഷാരുഖ് ഖാന്റേതായി പുറത്തെത്തുന്ന ചിത്രമാണ് ജവാൻ. വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. ദീപിക പ​ദുകോൺ അതിഥി വേഷത്തിലെത്തുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് വൻ അഭിപ്രായമാണ് ലഭിച്ചത്. അടുത്ത സൂപ്പർഹിറ്റായിരിക്കും ചിത്രം എന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT