പത്താൻ പോസ്റ്ററിൽ ഷാരുഖ് ഖാൻ 
Entertainment

അഞ്ച് ദിവസം കൊണ്ട് 500 കോടി ക്ലബ്ബിലെത്തി പത്താൻ; റെക്കോർഡിട്ട് കിങ് ഖാൻ

ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസത്തിനകം 542കോടി രൂപ നേടി

Author : സമകാലിക മലയാളം ഡെസ്ക്

കിങ് ഖാന്റെ ​ഗംഭീര തിരിച്ചുവരവാണ് ബോക്സ് ഓഫിസ് ഇളക്കിമറിച്ച് മുന്നേറുന്ന പുതിയ ചിത്രമായ പത്താൻ. ദീപിക പദുക്കോണും ജോൺ എബ്രാഹാമും അടക്കമുള്ള താരങ്ങൾ അണിനിരന്നിട്ടുള്ള ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ തന്നെ 500 കോടി ക്ലബ്ബിലെത്തി. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസത്തിനകം 542കോടി രൂപ നേടി. 

അഞ്ചാം ദിനത്തിൽ മാത്രം 100 കോടിയോളം രൂപയാണ് ചിത്രം നേടിയത്. ഓവർസീസ് അവകാശങ്ങളിൽ നിന്ന് ഇതിനോടകം 207.2കോടി രൂപയും നേടിക്കഴിഞ്ഞു. പത്താൻ ആളുകൾ ആസ്വദിക്കുന്നുണ്ടെന്നറിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞു.

നാല് വർഷത്തെ ഇടവേളക്ക് ശേഷമെത്തിയ ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രം 'ബേഷരം രംഗ്'എന്ന ​ഗാനം പുറത്തെത്തിയതിന് പിന്നാലെയാണ് വിവാദത്തിലായത്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21