ഷാരുഖ് ഖാന്‍/ഫോട്ടോ: ട്വിറ്റർ 
Entertainment

'പോസ്റ്ററില്‍ മുഖം കാണുന്നില്ല', ആരാധകരുടെ പരാതിക്ക് പരിഹാരം കണ്ട് ഷാരുഖ് ഖാന്‍; വൈറല്‍

പുതിയ ചിത്രം ജവാനില്‍ തന്റെ മുഖം വ്യക്തമല്ലെന്ന ആരാധകരുടെ പരാതിക്ക് പരിഹാരവുമായാണ് താരത്തിന്റെ പുതിയ ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

റെ ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരുഖ് ഖാന്‍. പത്താന്‍ റിലീസിനു പിന്നാലെ തന്റെ പഴയ താരപദവിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ പുതിയ പോസ്റ്റാണ്. 

പുതിയ ചിത്രം ജവാനില്‍ തന്റെ മുഖം വ്യക്തമല്ലെന്ന ആരാധകരുടെ പരാതിക്ക് പരിഹാരവുമായാണ് താരത്തിന്റെ പുതിയ ചിത്രം. ഓകെ എല്ലാവര്‍ക്കും നന്ദി. ജവാന്‍ പോസ്റ്ററില്‍ എന്റെ മുഖം കാണുന്നില്ലെന്ന് ചിലര്‍ പറഞ്ഞു. അതിനാല്‍ എന്റെ മുഖം ഇവിടെ പങ്കുവെക്കുകയാണ്. സംവിധായകനോടും നിര്‍മാതാവിനോടും പറയരുത്. ലവ് യൂ ഓള്‍. 2013 സെപ്റ്റംബര്‍ ഏഴിന് തിയറ്ററില്‍ കാണാം,- ഷാരുഖ് ഖാന്‍ കുറിച്ചു. 

ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള കൂള്‍ ചിത്രവുമായാണ് താരം എത്തിയത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. കഴിഞ്ഞ ദിവസമാണ് ജവാന്റെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് പങ്കുവച്ചത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററില്‍ മുഖം മൂടി ധരിച്ച ഷാരുഖിനെയാണ് കാണുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. വിജയ് സേതുപതിയും ശക്തമായ വേഷത്തില്‍ എത്തുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി