ഷാരുഖ് ഖാനും നയൻതാരയും/ ചിത്രം; ട്വിറ്റർ 
Entertainment

'നയൻതാര വളരെ സ്വീറ്റാണ്, എല്ലാ ഭാഷയും നന്നായി സംസാരിക്കും'; പ്രശംസിച്ച് ഷാരുഖ് ഖാൻ

ആരാധകരുമായി ട്വിറ്ററിലൂടെ സംവദിക്കുന്നതിനിടെയാണ് നയൻതാരയേയും ജവാനിലെ അവരുടെ കഥാപാത്രത്തേയും കുറിച്ച് പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ഷാരുഖ് ഖാന്റെ നായികയായി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നയൻതാരയെക്കുറിച്ചുള്ള ഷാരുഖിന്റെ വാക്കുകളാണ്. നയൻതാര വളരെ സ്വീറ്റാണ് എന്നാണ് ഷാരുഖ് പറഞ്ഞത്. ആരാധകരുമായി ട്വിറ്ററിലൂടെ സംവദിക്കുന്നതിനിടെയാണ് നയൻതാരയേയും ജവാനിലെ അവരുടെ കഥാപാത്രത്തേയും കുറിച്ച് പറഞ്ഞത്. 

കഴിഞ്ഞ ദിവസമാണ് 'ആസ്ക് എസ്ആർകെ' സെഷനുമായി ഷാരുഖ് ഖാൻ ട്വിറ്ററിൽ എത്തിയത്. അതിനിടെയാണ് ഒരു ആരാധകൻ നയൻതാരയെക്കുറിച്ചും ഒന്നിച്ചു പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവത്തേക്കുറിച്ചും ചോദിച്ചത്. ആരാധകന് മറുപടിയുമായാണ് ഷാരുഖ് ഖാൻ എത്തിയത്. അവർ വളരെ സ്വീറ്റാണ്. എല്ലാ ഭാഷയും നന്നായി സംസാരിക്കും. വളരെ മികച്ച അനുഭവമായിരുന്നു അത്. ജവാനിലെ അവരുടെ കഥാപാത്രത്തെ ഏവരും ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ.- ഷാരുഖ് കുറിച്ചു. 

നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹത്തിൽ ഷാരുഖ് ഖാൻ എത്തിയിരുന്നു. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിലൂടെയാണ് ഷാരുഖ് ഖാനും നയൻതാരയും ഒന്നിക്കുന്നത്. ആക്ഷൻ ചിത്രമായാണ് ജവാൻ തിയേറ്ററുകളിലെത്തുക. അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. വിജയ് സേതുപതിയാണ് വില്ലൻവേഷത്തിൽ. സാന്യ മൽഹോത്രയാണ് മറ്റൊരു പ്രധാനവേഷത്തിൽ. അതിനിടെ ഷാരുഖ് ഖാന്റെ പത്താൻ വൻ വിജയമായി മുന്നനേറിക്കൊണ്ടിരിക്കു‌കയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

ചായ മുതൽ ബീഫ് വരെ; ആർത്തവദിനങ്ങളിൽ അകറ്റിനിർത്തേണ്ട ഭക്ഷണങ്ങൾ

'ആയിരത്തിന് മുകളിൽ മുട്ട പൊട്ടിയിട്ടുണ്ട്, രണ്ട് മൂന്ന് ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്'; 'പറക്കും തളിക'യിലെ ആ രം​ഗത്തെക്കുറിച്ച് നടൻ

വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്ദാനം; ഇരുന്നൂറോളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് യുഎഇ

ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?