ഷാരുഖ് ഖാന്‍/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'ഭക്ഷണം കഴിച്ചോ ഭായ്?'; ആരാധകന് രസികന്‍ മറുപടിയുമായി ഷാരുഖ് ഖാന്‍, പിന്നാലെ സ്വിഗ്ഗിയും എത്തി

പത്താനിലെ ഷാരുഖ് ഖാന്റെ ഡാന്‍സ് ആസ്വദിക്കുന്ന തന്റെ പൂച്ചയുടെ വിഡിയോ ആണ് ഒരു ആരാധകന്‍ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ സിനിമയില്‍ തന്നെ ഏറെ ആരാധകരുള്ള നടനാണ് ഷാരുഖ് ഖാന്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസവും താരം ആസ്‌ക് എസ്ആര്‍കെ സെഷനുമായി ആരാധകര്‍ക്ക് മുന്നിലെത്തി. ആരാധകരുടെ രസകരമായ ചോദ്യത്തിന് താരം നല്‍കിയ പ്രതികരണങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. 

ഭക്ഷണം കഴിച്ചോ ഭായ് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതിന് രസകരമായിട്ടായിരുന്നു താരത്തിന്റെ മറുപടി. നിങ്ങള്‍ സ്വിഗ്വിയില്‍ നിന്നാണോ എനിക്ക് ഭക്ഷണം അയക്കുമോ എന്നാണ് താരം ചോദിച്ചത്. പിന്നാലെ മറുപടിയുമായി സ്വിഗ്ഗിയും എത്തി. ഞങ്ങള്‍ സ്വിഗ്ഗിയില്‍ നിന്നാണ്, ഭക്ഷണം അയക്കണോ എന്നാണ് അവര്‍ ചോദിച്ചത്. പിന്നാലെ ഒരുകൂട്ടം സ്വിഗ്ഗി ഡെലിവറി ബോയ്‌സ് ഷാരുഖിന്റെ വീടായ മന്നത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും പങ്കുവച്ചു. ഞങ്ങള്‍ ഡിന്നര്‍ കൊണ്ടുവന്നതാണ് എന്നാണ് സ്വിഗ്ഗി കുറിച്ചത്.

പത്താനിലെ ഷാരുഖ് ഖാന്റെ ഡാന്‍സ് ആസ്വദിക്കുന്ന തന്റെ പൂച്ചയുടെ വിഡിയോ ആണ് ഒരു ആരാധകന്‍ പങ്കുവച്ചത്. തന്റെ പൂച്ചയ്ക്ക് താങ്കളെ ഇഷ്ടമാണ് എന്നാണ് പറഞ്ഞത്. എന്റെ ഇഷ്ടം പൂച്ചയെ അറിയിക്കൂ. ഇനി കുറച്ച് പട്ടികള്‍കൂടി എന്നെ ഇഷ്ടപ്പെട്ടാല്‍ സന്തോഷമായി എന്നായിരുന്നു താരം കുറിച്ചത്. പുതിയ ചിത്രത്തേക്കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്. ജവാനിലാണോ ഡുങ്കിയിലാണോ ആക്ഷന്‍ കൂടുതല്‍ എന്നായിരുന്നു ചോദ്യം. ജവാനില്‍ ഒരുപാട് ആക്ഷനുണ്ട് എന്നായിരുന്നു ഷാരുഖ് ഖാന്റെ മറുപടി.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

SCROLL FOR NEXT