ഷാരുഖും ആറ്റ്ലിയും/ ഫെയ്സ്ബുക്ക് 
Entertainment

സൂപ്പർസ്പീഡിൽ ജവാൻ, 500 കോടി ക്ലബ്ബിൽ: പുത്തൻ റെക്കോർഡിട്ട് മുന്നേറ്റം

ഒരു ഇന്ത്യൻ ചിത്രത്തിനു ആദ്യ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്


ന്ത്യൻ സിനിമയിൽ പുതിയ ചരിത്രം രചിക്കുകയാണ് ഷാരുഖ് ഖാന്റെ ജവാൻ. പല റെക്കോർഡുകളും തകർത്താണ് ചിത്രത്തിന്റെ മുന്നേറ്റം. ഇപ്പോൾ ചിത്രത്തിന്റെ 500 കോടിയിൽ എത്തിയിരിക്കുകയാണ്. ആ​ഗോള തലത്തിൽ 520.79 കോടി രൂപയാണ് ചിത്രം നേടിയത്.  അണിയറ പ്രവർത്തകർ തന്നെയാണ് കലക്‌ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. 

ഇതുവരെയുള്ള കണക്കെടുത്താൽ ഒരു ഇന്ത്യൻ ചിത്രത്തിനു ആദ്യ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്. ഷാരുഖ് ഖാന്റെ പത്താന്റെ കളക്ഷൻ റെക്കോർഡ് പോലും തകർത്താണ് മുന്നേറ്റം. ഏറ്റവും വേഗത്തില്‍ 250 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രമായും ജവാന്‍ മാറി. 

ഒരു ദിവസം ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം എന്ന ഖ്യാതിയും ജവാനാണ്. റിലീസ് ചെയ്ത വ്യാഴാഴ്ച 65 കോടി, വെള്ളി 46 കോടി, ശനി 68 കോടി, ഞായറാഴ്ച 71 കോടി എന്നിങ്ങനെയാണ് ഹിന്ദിയിൽ നിന്നും ചിത്രം വാരിക്കൂട്ടിയത്. തമിഴില്‍ നിന്നും തെലുങ്കിൽ നിന്നും നാല് ദിവസത്തെ കലക്‌ഷൻ 34 കോടിയാണ്. കേരളത്തിൽ നിന്നുള്ള ആദ്യ ദിന കലക്‌ഷൻ 3.5 കോടിയായിരുന്നു. ഒരു ഹിന്ദി സിനിമയ്ക്ക് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്‌ഷനാണിത്.

പക്കാ എന്റർടെയ്നറായാണ് ആറ്റ്ലി ചിത്രം ഒരുക്കിയത്. ആസാദ് എന്ന പൊലീസ് കഥാപാത്രമായി എത്തുന്ന കിങ് ഖാൻ ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായികയാവുന്നത്. നർമദ റായി എന്ന പൊലീസ് ഉദ്യോഗസ്ഥയായി നയൻതാര എത്തുമ്പോൾ കാലി ഗെയ്ക്‌വാദ് എന്ന ആയുധക്കടത്തുകാരനായി വിജയ് സേതുപതി അഭിനയിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT