നയൻതാരയുടെ വീട്ടിലെത്തിയ ഷാരുഖ് ഖാൻ ആരാധകരെ അഭിവാദനം ചെയ്യുന്നു, ഷാരുഖ് ഖാനും നയൻതാരയും/ ചിത്രം; ട്വിറ്റർ 
Entertainment

നയന്‍താരയേയും കുഞ്ഞുങ്ങളേയും കാണാന്‍ ചെന്നൈയിലെ വീട്ടിലെത്തി ഷാരുഖ് ഖാന്‍; തടിച്ചുകൂടി ആരാധകര്‍; വിഡിയോ

ചെന്നൈയിലെ വീട്ടില്‍ എത്തിയാണ് ഷാരുഖ് ഖാന്‍ നയന്‍താരയേയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനേയും ഇരട്ടക്കുഞ്ഞുങ്ങളേയും കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ത്താന്റെ വന്‍ വിജയത്തോടെ ബോളിവുഡിന്റെ രാജാവായിരിക്കുകയാണ് ഷാരുഖ് ഖാന്‍. അതിനിടെ തെന്നിന്ത്യന്‍ താരറാണി നയന്‍താരയേയും കുഞ്ഞുങ്ങളേയും കാണാന്‍ എത്തിയിരിക്കുകയാണ് താരം. ചെന്നൈയിലെ വീട്ടില്‍ എത്തിയാണ് ഷാരുഖ് ഖാന്‍ നയന്‍താരയേയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനേയും ഇരട്ടക്കുഞ്ഞുങ്ങളേയും കണ്ടത്.

നയന്‍താരയുടെ വീട്ടില്‍ ഷാരുഖ് ഖാന്‍ എത്തിയത് അറിഞ്ഞ് സൂപ്പര്‍താരത്തെ കാണാന്‍ നിരവധി ആരാധകരാണ് എത്തിയത്. നയന്‍താരയുടെ വീടിന്റെ പുറത്തേക്ക് ഇറങ്ങാന്‍ കഷ്ടപ്പെടുന്ന ഷാരുഖ് ഖാന്റെ വിഡിയോയും പുറത്തുവന്നു. സൂപ്പര്‍താരത്തെ യാത്രയാക്കാന്‍ നയന്‍താരയും എത്തിയിരുന്നു. കാറില്‍ കയറിയ ഷാരുഖ് ഖാന്‍ നയന്‍താരയുടെ കവിളില്‍ ചുംബനം നല്‍കിയാണ് വിടപറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇതിന്റെ വിഡിയോ. 

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരുഖ് ഖാന്‍ ചിത്രത്തില്‍ നയന്‍താരയാണ് നായികയാവുന്നത്. നയന്‍സിന്റെ ബോളിവുഡ് അരങ്ങേറ്റമാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. നേരത്തെ നയന്‍താരയുടേയും വിഘ്‌നേഷിന്റേയും വിവാഹത്തിനും ഷാരുഖ് ഖാന്‍ എത്തിയിരുന്നു. വിജയ് സേതുപതി, സാനിയ മല്‍ഹോത്ര, യോഗി ബാബു, പ്രിയാമണി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT