കുടുംബസമേധം പഠാൻ കണ്ട് ഷാരൂഖ് ഖാൻ/ ചിത്രം സ്ക്രീൻഷോട്ട് 
Entertainment

ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്തു, മകൾക്കൊപ്പം മാത്രമല്ല കുടുംബസമേതം 'പത്താൻ' കണ്ട് ഷാരൂഖ് ഖാൻ

സിനിമ മകൾക്കൊപ്പമിരുന്ന് കാണാനുള്ള ധൈര്യം ഷാരൂഖിനുണ്ടോയെന്ന് ബിജെപി നേതാനും മധ്യപ്രദേശ് സിപീക്കറുമായ ​ഗിരീഷ് ​ഗൗതം വെല്ലുവിളിച്ചിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

ബിജെപി നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്ത് മകളോടൊപ്പം 'പത്താൻ' കണ്ട് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാൻ. ചിത്രത്തിന്റെ തിയേറ്റർ റിലീസിന് മുന്നോടിയായി നടത്തിയ സ്വകാര്യ സ്ക്രീനിങ്ങിലാണ് ഷാരൂഖ് കുടുംബസമേതം എത്തിയത്. ഭാര്യ ​ഗൗരി ഖാൻ, മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവർക്കൊപ്പം ഷാരൂഖിന്റെ സഹോദരി ഷെഹനാസ് ഖാൻ, ഭാര്യാമാതാവ് സവിത ചിബ്ബറും സിനിമ കാണാൻ എത്തിയിരുന്നു.

പത്താൻ സിനിമയിലെ ​ഗാന രം​ഗം വിവാദമായതിന് പിന്നാലെ ചിത്രം റദ്ദാക്കണമെന്ന് ബിജെപി ആഹ്വാനം ചെയ്തിരുന്നു. അതിനിടെ സിനിമ മകൾക്കൊപ്പമിരുന്ന് കാണാനുള്ള ധൈര്യം ഷാരൂഖിനുണ്ടോയെന്ന് ബിജെപി നേതാനും മധ്യപ്രദേശ് സിപീക്കറുമായ ​ഗിരീഷ് ​ഗൗതം വെല്ലുവിളിച്ചിരുന്നു.  മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിങ്, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി എന്നിവരും ചിത്രത്തിനെതിരെ രംഗത്തു വന്നിരുന്നു. ചിത്രം രാജ്യത്തിന്റെ മൂല്യങ്ങൾക്ക് എതിരാണെന്നായിരുന്നു ആക്ഷേപം.

ചിത്രത്തിലെ 'ബേഷറം രം​ഗ്' എന്ന ​ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപിയുടെ ആരോപണം. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT