ഫോട്ടോ: ട്വിറ്റർ 
Entertainment

'ആറ്റ്ലിയെ‌ പോലെ ഞാനും വലിയ വിജയ് ആരാധകൻ'; ബീസ്റ്റിന് ആശംസകളുമായി ഷാരുഖ് ഖാൻ

ബീസ്റ്റിന്റെ ട്രെയിലർ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ആശംസ

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് സൂപ്പർതാരം വിജയ് നായകനായി എത്തുന്ന ബീസ്റ്റിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഏപ്രിൽ 13നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ഇപ്പോൾ ചിത്രത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാൻ ഷാരുഖ് ഖാൻ. ബീസ്റ്റിന്റെ ട്രെയിലർ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ആശംസ. താൻ വിജയ് ആരാധകനാണെന്നും ഷാരുഖ് വ്യക്തമാക്കുന്നുണ്ട്. 

എന്നെ പോലെ വിജയ് യുടെ വലിയ ആരാധകനായ ആറ്റ്ലിക്കൊപ്പം ഇരിക്കുകയാണ്. ബീസ്റ്റിന്റെ മുഴുവൻ ടീമിനും ആശംസകൾ.- ഷാരുഖ് കുറിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബീസ്റ്റ് ട്രെയിലർ ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ്ങാണ്. ഇതിനോടകം നാല് കോടിയിൽ അധികം പേരാണ് ട്രെയിലർ ഇതിനോടകം കണ്ടത്. 

ചെന്നൈയിലെ ഒരു മാൾ ടെററിസ്റ്റുകൾ ഹൈജാക്ക് ചെയ്തതിന് പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 'വീരരാഗവൻ' എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്. സർക്കാരും അധികൃതരും നിസഹായരായ സാഹചര്യത്തിൽ മാളിൽ അകപ്പെട്ടവർക്ക് രക്ഷകനായി എത്തുന്നത് വിജയ് ആണ്. 

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. ഡോക്ടർ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയാണിത്. വിജയിയുടെ മറ്റൊരു മാസ് എന്റർടെയ്നർ ചിത്രം കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോൾ. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. ഷൈനിന്റെ കന്നി തമിഴ് ചിത്രമാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT