കൊല്ലപ്പെട്ട ​ഗായകന്റെ മൃതദേഹം നിശാക്ലബ്ബിൽ ചാരിനിർത്തി, പാട്ടും ഡാൻസുമായി ദുഃഖാചരണ 'പാർട്ടി'; വിഡിയോ

മകന് നല്‍കാവുന്ന ഏറ്റവും വലിയ ആദരമാണിതെന്നാണ് മാതാവ് പ്രാട്രിക് മോറോ പറയുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


കൊല്ലപ്പെട്ട റാപ്പ് ​ഗായകന്റെ മൃതദേഹം നിശാക്ലബ്ബിൽ ചാരി നിർത്തി ദുഃഖാചരണം. വെടിവയ്പ്പിൽ കൊല്ലപ്പെട്ട റാപ്പ് ​ഗായകൻ മാര്‍ക്കല്‍ മോറോവിനാണ് കുടുംബവും സുഹൃത്തുക്കളുമാണ് വ്യത്യസ്തമായ യാത്ര അയപ്പ് നൽകിയത്.  നിശാക്ലബ്ബിൽ മാർക്കലിന്റെ മൃതദേഹം മാനിക്യുൻ പോലെ ചാരി നിർത്തിയ ശേഷം പാട്ടും ഡാൻസുമൊക്കെയായി പാർട്ടി നടത്തുകയായിരുന്നു. വാഷ്ങ്ടൺ ഡിസിയിലെ ക്ലബ്ബിലാണ് പരിപാടി അരങ്ങേറിയത്.  ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം വൻ വിവാദമായി. 

കഴിഞ്ഞ മാസമാണ് മാര്‍ക്കല്‍ മോറോ കൊല്ലപ്പെടുന്നത്. അതിനു പിന്നാലെയാണ് മൃതദേഹം നോക്കുകുത്തിയാക്കി നിർത്തിക്കൊണ്ടുള്ള ദുഃഖാചരണ പാർട്ടി നടത്തിയത്. വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും മകന് നല്‍കാവുന്ന ഏറ്റവും വലിയ ആദരമാണിതെന്നാണ് മാതാവ് പ്രാട്രിക് മോറോ പറയുന്നത്. "ആളുകള്‍ എന്തും പറഞ്ഞോട്ടെ. എന്റെ മകന്‍ നിശാക്ലബിലെ വേദിയില്‍ ഒരുപാട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്റെ മകന് ഇതിനേക്കാള്‍ നല്ല യാത്രയയപ്പ് നല്‍കാനില്ല"- പാട്രിക് മോറോ പറഞ്ഞു.

അതിനിടെ സംഭവത്തിൽ ക്ഷമാപണം നടത്തിക്കൊണ്ട് ക്ലബ് അധികൃതർ രം​ഗത്തെത്തി. മേരിലാന്റിലെ ഒരു പാര്‍ക്കിങ് പ്രദേശത്തു വച്ച് വെടിയേറ്റാണ് മാര്‍ക്കല്‍ മോറോ കൊല്ലപ്പെടുന്നത്. ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് നിശാക്ലബിലെ വീഡിയോ വൈറലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com