ഷാരുഖ് ഖാൻ/ ചിത്രം: പിടിഐ 
Entertainment

ഷാരുഖ് ഖാനെ കാണാന്‍ മന്നത്തിനു മുന്നിലെത്തി: 17 ആരാധകരുടെ മൊബൈൽ ഫോണ്‍ മോഷണം പോയി, പരാതി

താരത്തെ കാണാനായി മന്നത്തിനു മുന്നില്‍ നൂറു കണക്കിന് പേരാണ് ഒത്തുകൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ 58ാം പിറന്നാളായിരുന്നു ഇന്നലെ. പ്രിയതാരത്തിന്റെ പിറന്നാള്‍ ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു. താരത്തെ കാണാനായി മന്നത്തിനു മുന്നില്‍ നൂറു കണക്കിന് പേരാണ് ഒത്തുകൂടിയത്. അതിനിടെ 17 പേരുടെ മൊബൈല്‍ മോഷണം പോയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

പിറന്നാള്‍ ദിനത്തില്‍ താരം ആരാധകരെ കാണുന്ന പതിവുണ്ട്. പ്രിയതാരത്തെ കാണാനായി വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നിരവധി പേരാണ് എത്തിയിരുന്നത്. ഇതിനിടയിലാണ് പലര്‍ക്കും മൊബൈല്‍ നഷ്ടപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പരാതികളാണ് പൊലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. 

ദേശിയ പത്രത്തിലെ ഫോട്ടോഗ്രാഫറായ 23കാരനാണ് ഒരു പരാതിക്കാരന്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇയാള്‍ മന്നത്തിന് മുന്നിലെത്തിയത്. പുലര്‍ച്ചെ 12.30 ആയപ്പോള്‍ പോക്കറ്റില്‍ കിടന്നിരുന്ന മൊബൈല്‍ നഷ്ടപ്പെട്ടു എന്നാണ് പരാതിയില്‍ പറയുന്നത്. പലരുടേയും ഫോണ്‍ നഷ്ടപ്പെട്ടെന്ന് പിന്നീട് മനസിലായെന്നും ഫോട്ടോഗ്രാഫര്‍ വ്യക്തമാക്കി. അദ്ദേഹം ഉടന്‍ ബാന്ദ്ര സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

SCROLL FOR NEXT