Shahid Kapoor വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഒപ്പം ഡാൻസ് ചെയ്യാൻ വരുമോ', എന്ന് ഷാഹിദ്; സ്റ്റേജിലേക്ക് തള്ളിക്കയറി ആരാധകർ, ഒടുവിൽ വേദി വിട്ട് നടൻ

ചിത്രത്തിലെ നായികയായ തൃപ്തി ദിമ്രിയും ചടങ്ങിനെത്തിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ആരാധകരുടെ അതിരുകടന്ന സ്നേഹ പ്രകടനത്തിന് പലപ്പോഴും താരങ്ങൾ ഇരയാകാറുണ്ട്. ഇടയ്ക്കെങ്കിലും ആരാധകരുടെ ഈ അമിത സ്നേഹ പ്രകടനം താരങ്ങളെ ബുദ്ധിമുട്ടിലാക്കാറുമുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ഈ അതിരുകവിഞ്ഞ സ്നേഹ പ്രകടനങ്ങൾക്ക് ഇരയായിരിക്കുകയാണ് ഷാഹിദ് കപൂർ.

വെള്ളിയാഴ്ച മുംബൈയിൽ വച്ച് ഷാഹിദിന്റെ പുതിയ ചിത്രമായ ഓ റോമിയോയിലെ പാൻ കി ദുക്കാൻ എന്ന പാട്ടിന്റെ ലോഞ്ച് നടന്നിരുന്നു. ഈ പാട്ടിന്റെ ലോഞ്ചിനിടെയായിരുന്നു ഷാഹിദിന്റെ അടുത്തേക്ക് ആരാധകരുടെ തള്ളിക്കയറ്റമുണ്ടായത്.

ചിത്രത്തിലെ നായികയായ തൃപ്തി ദിമ്രിയും ചടങ്ങിനെത്തിയിരുന്നു. കാണികളുമായി സംവദിക്കുന്നതിനിടെ പുതിയ ഗാനത്തിന്റെ പശ്ചാത്തലത്തിൽ തനിക്കൊപ്പം നൃത്തം ചെയ്യാൻ ഷാഹിദ് കപൂർ ആരാധകരെ ക്ഷണിച്ചു. എന്നാൽ അദ്ദേഹം പോലും വിചാരിക്കാത്ത അത്രയും പേരാണ് വേദിയിലേക്ക് ഇരച്ചെത്തിയത്.

ഇവർ നൃത്തം ചെയ്യുകയും കൂട്ടം കൂടുകയും താരത്തെ വളയുകയും ചെയ്തതോടെ പരിപാടിയുടെ നിയന്ത്രണം താറുമാറായി. തിരക്ക് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കുന്നതിനും അപ്പുറമായതോടെ ഷാഹിദ് കപൂർ ചടങ്ങ് വേദിയിൽ നിന്ന് തിരിച്ചുപോയി. സുരക്ഷാ ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ ശരിയാക്കുമ്പോഴേക്കും ഷാഹിദ് കപൂർ വേദി വിട്ടു.

പിന്നീട് ജനക്കൂട്ടത്തെ നിയന്ത്രിച്ചതിനു ശേഷമാണ് അദ്ദേഹം തിരിച്ചെത്തുകയും ചടങ്ങ് പൂർത്തിയാക്കുകയും ചെയ്തത്. വിശാൽ ഭരദ്വാജ് രചനയും സംവിധാനവും നിർവഹിച്ച 'ഓ റോമിയോ' നിർമിച്ചിരിക്കുന്നത് നദിയദ്‌വാല ഗ്രാൻഡ്‌സൺ എന്റർടെയ്ൻമെന്റ് ബാനറിൽ സാജിദ് നദിയാദ്‌വാലയാണ്.

ഹുസൈൻ സെയ്ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ആക്ഷൻ ത്രില്ലർ ഒരുക്കിയിരിക്കുന്നത്. നാനാ പടേക്കർ, അവിനാഷ് തിവാരി, തമന്ന ഭാട്ടിയ, ദിഷ പഠാനി, ഫരീദ ജലാൽ, വിക്രാന്ത് മാസി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Cinema News: Actor Shahid Kapoor gets mobbed at song launch of Paan Ki Dukaan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് കാലത്ത് ആന്റോ ആന്റണി രണ്ടു കോടി രൂപ വാങ്ങി, തിരികെ നല്‍കിയത് 20 ലക്ഷം മാത്രം; തന്ത്രിക്ക് സ്ഥാപനത്തില്‍ നിക്ഷേപമില്ല'

സദാനന്ദന്‍ മാസ്റ്ററുടെ പ്രസംഗ ശൈലി ആകര്‍ഷിച്ചു, പ്രധാനമന്ത്രിയുടെ അഭിനന്ദന കത്ത്

തീപ്പൊരി ഹെറ്റ്‌മെയര്‍; സ്‌കോട്‌ലന്‍ഡിന് മുന്നില്‍ 183 റണ്‍സ് ലക്ഷ്യം

വലിയ മെനക്കേടില്ലാതെ തടി കുറയ്ക്കാം, അത്താഴത്തിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'ആളുകളില്‍ നിന്ന് ഏറ്റവുമധികം പണം വാങ്ങുന്നത് ഏത് പാര്‍ട്ടിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം; എന്‍ എം രാജുവിനെ കുത്തിയിളക്കി വിട്ടു'

SCROLL FOR NEXT