വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

"ഫാനിന്റെ സ്പീഡാണ് പ്രശ്നം"; എന്നും രാത്രിയിൽ അടി, ഭാര്യയുമായുള്ള വഴക്കിന്റെ കാരണം പറഞ്ഞ് ഷാഹിദ് കപൂർ 

നിസാര കാര്യങ്ങളിൽ മാത്രമേ തങ്ങൾക്കിടയിൽ എതിരഭിപ്രായം ഉണ്ടാകാറൊള്ളൂ എന്നും മിറ ജീവിതത്തിന്റെ ഭാഗമായതിൽ ഏറെ സന്തോഷിക്കുന്നെന്നും ഷാഹിദ്

Author : സമകാലിക മലയാളം ഡെസ്ക്

ങ്കാളികൾക്കിടയിൽ ചെറിയ കാര്യങ്ങൾക്കുപോലും വഴക്കുണ്ടാകാൻ എളുപ്പമാണ്. താരദമ്പതികളാണെങ്കിലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല. ബോളിവുഡ് നടൻ ഷാഹിദ് കപൂറും ഭാര്യ മിറ രജപുത്തും തമ്മിലുണ്ടാകുന്ന പ്രധാനവഴക്കാണ് ഇപ്പോൾ വാർത്തായാകുന്നത്. കോഫി വിത്ത് കരൺ സീസൺ 7ൽ അതിഥിയായി എത്തിയപ്പോഴാണ് ഷാഹിദ് ഇക്കാര്യം തുറന്നുപറഞ്ഞത്. 

താനും മിറയും എല്ലാ രാത്രിയും കലഹിക്കുന്നത് ഫാനിന്റെ സ്പിഡിന്റെ പേരിലാണെന്നാണ് ഷാഹിദ് പറഞ്ഞത്. ഇത്തരം നിസാര കാര്യങ്ങളിൽ മാത്രമേ തങ്ങൾക്കിടയിൽ എതിരഭിപ്രായം ഉണ്ടാകാറൊള്ളൂ എന്നും മിറ ജീവിതത്തിന്റെ ഭാഗമായതിൽ ഏറെ സന്തോഷിക്കുന്നെന്നും ഷാഹിദ് പറഞ്ഞു. ' മിറ എന്റെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവളാണ് എന്നെ ബാലൻസ് ചെയ്യുന്നത്. എല്ലാം നോർമലാണെന്ന് എന്നെ തോന്നിപ്പിക്കുന്നത് അവളാണ്. ഞങ്ങൾ രണ്ട് മിടുക്കരായ കുട്ടികളുണ്ട്, ജീവിതം വളരെ മനോഹരമാണ്', താരം പറഞ്ഞു. 

2015-ലാണ് മിറയെ ഷാഹിദ് വിവാഹം കഴിച്ചത്. വീട്ടുകാർ തമ്മിൽ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. മിഷ കപൂർ, സെയ്ൻ കപൂർ എന്നിവരാണ് മക്കൾ.കുടുംബത്തോടൊപ്പമുള്ള അവധി ആഘോഷ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഷാഹിദും മിറയും പങ്കുവയ്ക്കാറുണ്ട്.]

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍