2003ല്‍ റിലീസ് ചെയ്ത ചിത്രമാണ് കല്‍ ഹോ നാ ഹോ വിഡ‍ിയോ സ്ക്രീന്‍ഷോട്ട്
Entertainment

അമനും നെയ്‌നയും വീണ്ടുമെത്തുന്നു; ഷാരൂഖ് ചിത്രം കല്‍ ഹോ നാ ഹോ വീണ്ടും തിയേറ്ററിലേയ്ക്ക്

ഇരുപത്തി ഒന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന ചിത്രം വീണ്ടും തിയേറ്ററില്‍ കാണാന്‍ ഷാരൂഖ് ഖാന്‍ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

ഷാരൂഖ് ഖാന്‍ നായകനായി അഭനയിച്ച ഹിറ്റ് ചിത്രം കല്‍ ഹോ നാ ഹോ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. നവംബര്‍ 15നാണ് ചിത്രത്തിന്റെ റീ റിലീസ്. ധര്‍മ പ്രൊഡക്ഷന്‍സ് ആണ് റീ റിലീസ് തിയതി പുറത്തുവിട്ടത്. ഇരുപത്തി ഒന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന ചിത്രം വീണ്ടും തിയേറ്ററില്‍ കാണാന്‍ ഷാരൂഖ് ഖാന്‍ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.

2003ല്‍ റിലീസ് ചെയ്ത ചിത്രമാണ് കല്‍ ഹോ നാ ഹോ. 'എ സ്റ്റോറി ഓഫ് എ ലൈഫ് ടൈം.. ഇന്‍ എ ഹാര്‍ട്ട് ബീറ്റ്' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ അദ്വാനിയാണ്. ഷാരൂഖ് ഖാനൊപ്പം പ്രീതി സിന്റയും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തില്‍ എത്തി. സുഷമ സേത്ത്, റീമ ലഗൂ, ലില്ലെറ്റ് ദുബെ, ഡെല്‍നാസ് ഇറാനി തുടങ്ങിയവരും അഭിനയിച്ചു. 2003ല്‍ ഏറ്റവും കൂടുതല്‍ വാണിജ്യ വിജയം നേടിയ ചിത്രം കൂടിയാണ് 'കല്‍ ഹോ നാ ഹോ'. കര്‍ണ്‍ ജോഹര്‍ ആയിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്.

സിനിമ റീ-റിലീസിന് ഒരുങ്ങുന്ന വിവരം ധര്‍മ പ്രൊഡക്ഷന്‍സ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ചിത്രത്തിലെ രംഗങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ പോസ്റ്ററില്‍, ഹര്‍ പല്‍ യഹാന്‍ ജീ ഭര്‍ ജിയോ എന്നും ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിലെ സോനു നിഗം പാടിയ ഹര്‍ ഘടി ബദല്‍ രഹീ ഹേ എന്ന പാട്ടിലെ വരികളാണിവ. ഇന്നും ഈ ഗാനത്തിനും വരികള്‍ക്കും ആരാധകരേറെയാണ്. മികച്ച സംഗീത സംവിധാനത്തിനും മികച്ച ഗായകനുമുള്ള ദേശീയ പുരസ്‌കാരം ചിത്രത്തിന് ലഭിച്ചിരുന്നു. മികച്ച നടി, മികച്ച സഹനടന്‍, സഹനടി, സംഗീത സംവിധാനം തുടങ്ങി എട്ട് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും കല്‍ ഹോ ന ഹോയ്ക്ക് ലഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT