Shaji Kailas, Chinthamani Kolacase ഫെയ്സ്ബുക്ക്
Entertainment

'സ്ക്രിപ്റ്റ് റെഡിയാണ്, കറക്ടായിട്ടുള്ള ആൾ വരുന്നു, അതങ്ങ് ചെയ്യുന്നു'; 'ചിന്താമണി കൊലക്കേസ് 2' വിനെക്കുറിച്ച് ഷാജി കൈലാസ്

എന്നുവച്ചാൽ ആ പടത്തിന്റെ സംഭവം ഇരിക്കുന്നത് സ്ക്രിപ്റ്റിൽ ആണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സുരേഷ് ഗോപിയുടെ കരിയറിലെ സൂപ്പർ ഹിറ്റുകളില്‍ ഒന്നായിരുന്നു 'ചിന്താമണി കൊലക്കേസ്'. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ 2006 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഒരു വക്കീല്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. എല്‍കെ എന്ന അഡ്വ ലാല്‍കൃഷ്ണ വിരാടിയാരായി സുരേഷ് ഗോപി എത്തിയ ചിത്രത്തില്‍ ഭാവന, തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു.

ചിത്രത്തിന്‍റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ആ പ്രൊജക്ടിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് പറയുകയാണ് ഷാജി കൈലാസ്. രണ്ടാം ഭാ​ഗത്തിന്റെ സ്ക്രിപ്റ്റ് എല്ലാം റെഡിയാണെന്ന് അദ്ദേഹം ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "ചിന്താമണി കൊലക്കേസ്' പുതിയ സാധനമാണ് ഞാൻ സാജനോട് ചോദിച്ചിരിക്കുന്നത്.

രണ്ടാം ഭാ​ഗത്തിന്റെ പുതിയ സാധനം സാജൻ എഴുതി കഴിഞ്ഞു. മനോഹരമായിട്ട് എഴുതിയിട്ടുണ്ട്. രണ്ടാം ഭാ​ഗത്തിന്റെ സ്ക്രിപ്റ്റ് റെഡിയാണ്. ചിന്താമണിയിലെ മെയിൻ ആളെ കിട്ടിയിട്ടില്ലെങ്കിൽ ജൂനിയർ എൽകെ എന്ന് പറഞ്ഞ് അത് ഇറക്കാം. എന്നുവച്ചാൽ ആ പടത്തിന്റെ സംഭവം ഇരിക്കുന്നത് സ്ക്രിപ്റ്റിൽ ആണ്.

അതിൽ താരത്തിന്റെ പ്രശ്നമേയില്ല. ആ രീതിയിലാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. നമ്മൾ റെഡിയാക്കി വച്ചിട്ടുണ്ട്. അതിനുള്ള കറക്ടായിട്ടുള്ള ആൾ വരുന്നു. അതങ്ങ് ചെയ്യുന്നു. ജൂനിയർ എൽകെ ആയി ചെയ്യാൻ ഇഷ്ടം പോലെ ആളുകൾ മനസിലുണ്ട്. പിള്ളേരെ വച്ച് ചെയ്താൽ തകർക്കും. ആ സ്ക്രിപ്റ്റിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്.

എഴുതി സീൻ ബൈ സീൻ വച്ചിട്ടുണ്ട് സ്ക്രിപ്റ്റ്. ഒരു കാലഘട്ടം മാറിക്കഴിഞ്ഞാൽ അതിന്റെ പ്രസക്തി നഷ്ടപ്പെടണ്ട എന്ന് വിചാരിച്ചിട്ടാണ്, സുരേഷ് ​ഗോപിക്ക് തിരക്കാണെങ്കിൽ ജൂനിയർ എൽകെ കൊണ്ട് വന്നാൽ മതി".- ഷാജി കൈലാസ് പറഞ്ഞു.

Shaji Kailas share Chinthamani Kolacase 2 updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവിശ്വസനീയം, വീണ്ടും 'മെസി മാജിക്', രാജകീയ കുതിപ്പോടെ ഇംഗ്ലീഷ് ചാനല്‍ കടന്ന് അര്‍ജന്റീന

കുഴിമന്തി കഴിച്ച മൂന്ന് പേര്‍ക്ക് ഷിഗെല്ല; അല്‍ റീം റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കാസർകോട് തീരത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; കടലിൽ ഒഴുകിയെത്തിയത് മുൻപ് പോസ്റ്റ്‌മോർട്ടം ചെയ്ത ശരീരം

'ലാലിന്റെ ശബ്ദം മാത്രമായിരുന്നു ആ​ദ്യമുണ്ടായിരുന്നത്, അദ്ദേഹം നേരിട്ട് വന്നപ്പോൾ സ്ക്രിപ്റ്റ് പൊളിച്ചു'; 'റെഡ് ചില്ലീസ്' പരാജയത്തെക്കുറിച്ച് സംവിധായകൻ

തിരുവോണം ബംപർ ഇന്ന് പ്രകാശനം ചെയ്യും; ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക, ടിക്കറ്റ് വില 500 രൂപ