

ഷാജി കൈലാസ് - മോഹൻലാൽ കൂട്ടുകെട്ട് ഒന്നിച്ചപ്പോഴെല്ലാം സിനിമാ പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള എന്തെങ്കിലുമൊന്ന് ആ സിനിമകളിൽ നിന്ന് ലഭിച്ചിരുന്നു. എന്നാൽ വന്‍ ഹൈപ്പിലും ബഡ്ജറ്റിലും പുറത്തിറങ്ങി പ്രേക്ഷകരെ നിരാശപ്പെടുത്തിയ സിനിമകളിലൊന്നാണ് 2009 ല്‍ റിലീസായ 'റെഡ് ചില്ലീസ്'. ബോക്‌സ് ഓഫീസില്‍ പരാജയമാവുകയും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയും ചെയ്ത ചിത്രമായിരുന്നു അത്.
ചിത്രത്തിൽ മോഹൻലാലും കാമിയോ റോളിൽ എത്തിയിരുന്നു. ഒഎംആർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് പറയുകയാണ് ഷാജി കൈലാസ്. ഇപ്പോള്‍ കാണുന്നത് പോലെയല്ല ആ സിനിമയുടെ തിരക്കഥ ആദ്യം എഴുതിയതെന്ന് ഷാജി കൈലാസ് പറഞ്ഞു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞങ്ങൾ ഉദ്ദേശിച്ചത് കറക്ടായിരുന്നു. ഒഎംആർ ടെലിഫോൺ വഴി മാത്രമുള്ള കഥാപാത്രമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ ലാലിന്റെ അടുത്ത് സംസാരിച്ചത്. ലാലിന്റെ ശബ്ദം മാത്രമാണ് നമ്മൾ ചോദിച്ചത്. അപ്പോൾ ലാൽ പറഞ്ഞു, വേണ്ട ഞാൻ നേരിട്ട് വരാം, നമുക്ക് ചെയ്യാം എന്ന്. എന്നാൽ രണ്ട് ദിവസം മതിയെന്ന് നമ്മൾ പറഞ്ഞു.
ചൈനയിലെവിടെയോ ചെയ്യേണ്ട അദ്ദേഹത്തിന്റെ ഒരു ഷൂട്ട് മാറി. അപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ ഫ്രീയാണ് കേട്ടോ എന്ന്. അന്നേരം തന്നെ ഞാൻ സാജനോട് പറഞ്ഞു. അങ്ങനെ പിടിച്ച് പിടിച്ച് ഒൻപത് ദിവസം ഷൂട്ട് ചെയ്തു. ശബ്ദം ചോദിച്ച് ചെന്ന് ശരീരം കൊണ്ട് 9 ദിവസം അദ്ദേഹം ഞങ്ങളുടെ കൂടെ നിന്നു. അപ്പോൾ കഥാപാത്രമൊക്കെ മാറണ്ടേ.
അങ്ങനെ നമ്മൾ കഥയുടെ ബേസ് പൊളിച്ചു. ഇദ്ദേഹത്തിനെ 9 ദിവസം കിട്ടിയപ്പോൾ, ആ കഥാപാത്രത്തെ വലുതാക്കിയപ്പോൾ ബാക്കിയെല്ലാം കുറേ കട്ട് ചെയ്യേണ്ടി വന്നു. അദ്ദേഹത്തെ ഉപയോഗിക്കേണ്ട സമയമാണ്. അദ്ദേഹം അത് തന്നിരിക്കുകയാണ്". - ഷാജി കൈലാസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates