ഷാജി എൻ കരുൺ എക്സ്പ്രസ്/ വിൻസെന്റ് പുളിക്കൽ
Entertainment

'ടി പത്മനാഭന്റെ കടൽ സിനിമയാക്കാൻ പ്ലാനുണ്ടായിരുന്നു, മോഹൻലാൽ ആയിരുന്നു നായകൻ'; നടക്കാതെ പോയ ആ സ്വപ്നത്തെക്കുറിച്ച് ഷാജി എൻ കരുൺ

ടി പത്മനാഭന്റെ ‘കടൽ’ എന്ന ചെറുകഥയെ ആസ്പദമാക്കി ‘ഗാഥ’ എന്ന ചിത്രമായിരുന്നു അത്.

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയ്ക്ക് ലോക സിനിമയുടെ മുൻപിൽ എന്നും അഭിമാനത്തോടെ ഉയർത്തിക്കാണിക്കാവുന്ന ഒരുപിടി മികച്ച സിനിമകൾ സംഭാവന ചെയ്ത ഫിലിം മേക്കറാണ് ഷാജി എൻ കരുൺ. ‘പിറവി’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിൽ ഷാജി എൻ കരുൺ ശ്രദ്ധ നേടിയിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ ‘ക്യാമറ ഡി ഓർ’ പുരസ്കാരവും പിറവി സ്വന്തമാക്കിയിരുന്നു.

അന്താരാഷ്ട്ര വേദികളിൽ മികച്ച പ്രശംസകൾ ഏറ്റുവാങ്ങിയ ഷാജി എൻ കരുൺ ചിത്രമാണ് മോഹൻലാലിനെ നായകനാക്കി 1999 ൽ പുറത്തിറങ്ങിയ ‘വാനപ്രസ്ഥം’. രഘുനാഥ് പാലേരിയും ഷാജി എൻ കരുണും ചേർന്നായിരുന്നു ചിത്രത്തിന് തിരക്കഥയെഴുതിയത്. സ്വിസ് ഛായാഗ്രാഹകൻ റെനാറ്റൊ ബെർത്തയും സന്തോഷ് ശിവനും ചേർന്നായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരുന്നത്.

അത് ചെയ്യണമെങ്കില്‍ രൂപകം എന്ന നിലയില്‍ ഒരുപാട് ദൃശ്യങ്ങള്‍ വേണമായിരുന്നു. അതുകൊണ്ട് ലഭ്യമായ ബജറ്റില്‍ പടം തീര്‍ക്കാന്‍ പറ്റില്ലായിരുന്നു. എങ്ങനെയെങ്കിലും വേണമെങ്കില്‍ തീര്‍ക്കാം. പക്ഷേ അങ്ങനെയെങ്കില്‍ ഞാന്‍ ആ വര്‍ക്കിനോട് ചെയ്യുന്ന ഒരു അനീതി ആയിരിക്കും. അതുകൊണ്ട് ഒഴിവായിപ്പോയതാണ്.”- ഷാജി എൻ കരുൺ പറഞ്ഞു.

കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം, മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും നേടി കൊടുത്തിരുന്നു. കൂടാതെ മികച്ച എഡിറ്റിങ്ങിനും ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും വാനപ്രസ്ഥം സ്വന്തമാക്കി. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു വാനപ്രസ്ഥത്തിലെ കുഞ്ഞികുട്ടൻ എന്ന കഥാപാത്രം. കഥകളി കലാകാരനായി മികച്ച പ്രകടനമാണ് ചിത്രത്തിൽ മോഹൻലാൽ നടത്തിയത്.

വാനപ്രസ്ഥത്തിന് ശേഷം ഷാജി എൻ കരുൺ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു എന്ന വാർത്തകൾ അന്ന് പുറത്തുവന്നിരുന്നു. ടി പത്മനാഭന്റെ ‘കടൽ’ എന്ന ചെറുകഥയെ ആസ്പദമാക്കി ‘ഗാഥ’ എന്ന ചിത്രമായിരുന്നു അത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ‘ഗാഥ’ എന്ന സിനിമ നടക്കാതെ പോയത് എന്നതിനെ പറ്റി പറയുകയാണ് ഷാജി എൻ കരുൺ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് 2024 ൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഷാജി എന്‍ കരുണിന്‍റെ അസോസിയേറ്റും തിരക്കഥാകൃത്തുമായ സജീവ് പാഴൂര്‍ 2017 ല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന തരത്തിൽ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. എന്നാൽ ആ സിനിമ ഉപേക്ഷിച്ചു എന്നാണ് ഷാജി എൻ കരുൺ ഇപ്പോൾ പറയുന്നത്. “ആ സിനിമ നടക്കാതെ പോയതിന് പ്രധാന കാരണം പണത്തിന്‍റെ ദൗര്‍ലഭ്യം ആയിരുന്നു. വിദേശത്തുള്ള ഒരാളെക്കൊണ്ടാണ് അതിന്‍റെ മ്യൂസിക് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്.

ടി പത്മനാഭന്‍റെ 'കടല്‍' എന്ന കഥയെ ആസ്പദമാക്കി ആലോചിച്ച സിനിമയായിരുന്നു ഗാഥ. കടല്‍ പോലെ ആയിരിക്കണം സംഗീതം എന്നാണ് തീരുമാനിച്ചിരുന്നത്. ഓരോ സെക്കന്‍ഡും മാറിക്കൊണ്ടേയിരിക്കുന്ന, രണ്ടാമതൊന്ന് ആവര്‍ത്തിക്കാത്ത, കണ്ടതുതന്നെ വീണ്ടും കാണാന്‍ പറ്റാത്ത ഒന്ന്. അതിലെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധവും അങ്ങനെ ആയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT