Entertainment

കടൽത്തീരത്ത് ​ഗ്ലാമറസ് ലുക്കിൽ ശാലിൻ സോയ; ആഘോഷം മാലിദ്വീപിൽ; ചിത്രങ്ങൾ

മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

​ഗ്ലാമറസ് ലുക്കിലെത്തി ആരാധകരെ അമ്പരപ്പിക്കാറുള്ള നടിയാണ് ശാലിൻ സോയ. ഇപ്പോൾ മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. മാലിദ്വീപ് കടപ്പുറത്തു നിന്നുള്ളതാണ് ചിത്രം. സ്വിമ്മിങ് സ്യൂട്ട് അണിഞ്ഞ് നിൽക്കുന്ന ശാലിനെയാണ് ചിത്രത്തിൽ കാണുന്നത്. 

സൂര്യനും മണലും കടലും ഞാനും എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്ന്. കഴിഞ്ഞ ദിവസമാണ് താരം മാലിദ്വീപിൽ എത്തിയത്. കോവിഡ് പടർന്നു പിടിച്ചതിന് ശേഷമുള്ള താരത്തിന്റെ ആദ്യത്തെ വിദേശ യാത്രയാണിത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് താരത്തിന്റെ ചിത്രങ്ങൾ. 

അടുത്തിടെ ശാലിൻ വാർത്തകളിൽ നിറഞ്ഞത് വമ്പൻ മേക്കോവറിന്റെ പേരിലായിരുന്നു. ലോക്ഡൗൺ കാലത്ത് ഡയറ്റിലൂടേയും വ്യായാമത്തിലൂടേയും 13 കിലോയോളം ശരീരഭാരമാണ് ശാലിൻ കുറച്ചത്. മെലിഞ്ഞ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.  കീറ്റോ ഡയറ്റിലൂടേയും ചിട്ടയായ വ്യായാമത്തിലൂടേയും 68 കിലോയിൽ നിന്ന് 55 കിലോ ആയി കുറയ്ക്കുകയായിരുന്നു. എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി