Entertainment

തടി കാരണം ഇടാതെ വെച്ചിരുന്ന വേഷം, അച്ഛൻ സമ്മാനിച്ച ഉടുപ്പിൽ ശാലിൻ; ചിത്രങ്ങൾ 

ഇഷ്ട വസ്ത്രം ധരിച്ചുള്ള ശാലിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് ശാലിൻ സോയ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. 13 കിലോ ഭാരം കുറച്ച് പുത്തൻ മേക്കോവർ നടത്തിയാണ് നടി അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്. ഇപ്പോഴിതാ ഇഷ്ട വസ്ത്രം ധരിച്ചുള്ള ശാലിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. 

സെലീന ഗോമസിന്റെ കടുത്ത ആരാധികയായ തനിക്ക് അച്ഛൻ സമ്മാനിച്ച ഉടുപ്പ് ധരിച്ചാണ് ശാലിന്റെ പുതിയ ചിത്രങ്ങൾ. തടി മൂലം ഈ സ്കേർട്ട് ധരിക്കാൻ കഴിയാതിരുന്ന ശാലിൻ ഇപ്പോൾ വണ്ണം കുറച്ചതോടെയാണ് ഇഷ്ട വസ്ത്രത്തിൽ തിളങ്ങിയത്. 

ലോക്ക്ഡൗൺ നാളിൽ 68 കിലോയിൽ നിന്ന് 55യായാണ് ശാലിൻ ഭാരം കുറച്ചത്. ഡയറ്റിലൂടേയും വ്യായാമത്തിലൂടേയുമാണ് ഈ ലക്ഷ്യത്തിലേക്ക് നടി എത്തിയത്.‌ 

ദ ഡോൺ, എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല് തുടങ്ങിയ ചിത്രങ്ങളിൽ ബാല താരമായിട്ടാണ് ശാലിൻ എത്തിയത്. വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിൽ ശാലിൻ അഭിനയിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT