അജിത്ത്, ശാലിനി / ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

അജിത്തിനെ ചേർത്ത് പിടിച്ച് ശാലിനി, 23-ാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ 

23-ാം വാർഷിക ദിനത്തിൽ അജിത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ശാലിനി 

Author : സമകാലിക മലയാളം ഡെസ്ക്

ടനും ഭർത്താവുമായി അജിത്തിനെ ചേർത്ത് പിടിച്ച് നിൽക്കുന്ന ശാലിനി, ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. സിനിമയ്‌ക്കുള്ളിലെ പ്രണയം ജീവിതത്തിൽ പകർത്തിയ താരങ്ങളെ കോളിവുഡിലെ എവർ​ഗ്രീൻ കപ്പിൾസ് എന്നാണ് അറിയപ്പെടുന്നത്.

ഇന്നലെയായിരുന്നു താരങ്ങളുടെ 23-ാം വിവാഹ വാർഷികം. വാർഷിക ദിനത്തിൽ ശാലിനി പങ്കുവെച്ച ഈ ചിത്രം ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. '23 വർഷങ്ങൾ' എന്ന ക്യാപ്‌ഷനോടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇതിനോടകം മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ചിത്രം ലൈക്ക് ചെയ്‌തത്. നിരവധി ആരാധകർ ചിത്രത്തിന് താഴെ താരങ്ങൾക്ക് വിവാഹ വാർഷികാശംസകൾ അറിയിച്ചു. ഈ ചിത്രം കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നുവെന്ന് ആരാധകർ കമന്റുകൾ.

അടുത്തിടെയാണ് ശാലിനി ഇൻസ്റ്റാ​ഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. അജിത്തിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും താരം പങ്കുവെക്കാറുണ്ട്. അമര്‍ക്കളമെന്ന ചിത്രത്തിലായിരുന്നു അജിത്തും ശാലിനിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ആ ചിത്രത്തിന് ശേഷം ഇരുവരും പ്രണയത്തിലാകുകയായിരുന്നു. 2000 ഏപ്രിൽ 24നായിരുന്നു ഇവരുവരുടെയും വിവാഹം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

SCROLL FOR NEXT