Shama Mohamed 
Entertainment

ധുരന്ധറിനെ പുകഴ്ത്തി ഷമ മുഹമ്മദ്; വിമര്‍ശിച്ചയാളോട് 'പാക്കിസ്ഥാനിലേക്ക് പോകാന്‍' പറഞ്ഞ് കോണ്‍ഗ്രസ് വക്താവ്

ഷമയുടേയും യുവാവിന്റേയും വാക് പോര് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റാണ് ധുരന്ധര്‍ 2. ആദ്യ ഭാഗത്തേക്കാളും വലിയ വിജയമായി മാറാന്‍ രണ്ടാം ഭാഗത്തിന് സാധിച്ചിരുന്നു. അതേസമയം ചിത്രത്തിന്റെ രാഷ്ട്രീയം കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. ഇതിനിടെ ചിത്രത്തെ പ്രശംസിച്ച കുറിപ്പിനെ വിമര്‍ശിച്ചയാളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്.

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്ന സിനിമയാണ് ധുരന്ധര്‍ എന്ന വിമര്‍ശനത്തിനായിരുന്നു ഷമയുടെ വിവാദ മറുപടി. ധുരന്ധര്‍ കണ്ടു തീര്‍ത്തത് കഴിഞ്ഞ ദിവസമാണ്. മികച്ച സംവിധാനവും അതിശയിപ്പിക്കുന്ന തിരക്കഥയുമാണ്. രണ്‍വീറിന്റെ പ്രകടനം പകരം വെക്കാനില്ലാത്തതാണ്. പഴയ പാട്ടുകള്‍ സീനുകളുമായി ബന്ധിപ്പിച്ചത് ഇഷ്ടമായെന്നുമാണ് ഷമ പറഞ്ഞത്.

ഈ ട്വീറ്റിനെ വിമര്‍ശിച്ച് ഷോയ്ബ് അലി മുഹമ്മദ് എന്നയാള്‍ കമന്റുമായി എത്തുകയായിരുന്നു. 'എങ്ങനെയാണ് നിങ്ങള്‍ക്കിത് പോസ്റ്റ് ചെയ്യാന്‍ തോന്നുന്നത്. ഈ പ്രൊപ്പഗാണ്ട ചിത്രം മുസ്ലീങ്ങളെ മോശമായിട്ടാണ് അവതരിപ്പിച്ചത്. നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു' എന്നായിരുന്നു വിമര്‍ശനം. പിന്നാലെയാണ് ഇയാളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് ഷമ എത്തുന്നത്.

''മുസ്ലീങ്ങളെയല്ല പാക്കിസ്ഥാനെയാണ് മോശമായി ചിത്രീകരിച്ചിരിക്കുന്നത്. രണ്ടും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നതാണ് നാണക്കേട്. നിങ്ങളപ്പോലുള്ളവരാണ് ഇന്ത്യയിലെ മുസ്ലീങ്ങളുടെ പേര് നശിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ഇന്ത്യ വിട്ട് പോകാം, പാക്കിസ്ഥാനില്‍ പോയി പൗരത്വമെടുക്കാം'' എന്നായിരുന്നു ഷമയുടെ മറുപടി.

എന്നാല്‍ ഷോയ്ബ് ഷമയ്ക്ക് മറുപടിയുമായെത്തി. 'എന്നോട് പാക്കിസ്ഥാനില്‍ പോകാന്‍ പറയാന്‍ നിങ്ങള്‍ ആരാണ്? എന്റെ മുതുമുത്തച്ഛന്‍ ഈ രാജ്യത്തിനായി പോരാടിയിട്ടുണ്ട്. എന്റെ പൂര്‍വ്വികരെല്ലാം ഈ മണ്ണിന്റെ മക്കളാണ്. അല്ലാതെ നിങ്ങളെപ്പോലെ മുഗള്‍ ജീന്‍ ഡിഎന്‍എയില്‍ ഉള്ളവരല്ല' എന്നായിരുന്നു യുവാവിന്റെ മറുപടി. ഷമയുടേയും യുവാവിന്റേയും വാക് പോര് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Shama Mohamed makes go to pakistan remark as she replies to criticism against Dhurandhar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

Kerala CM Selection Live: ഘടക കക്ഷികള്‍ക്കു റോളില്ലെന്ന് മുകുള്‍ വാസ്നിക്

മസില്‍ കൂട്ടണോ; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

ബീറ്ററൂട്ടും കാരറ്റും ഓറഞ്ചും മുന്തിരിയും വരെ സൂക്ഷിക്കണം, നിസ്സാരമല്ല ഭക്ഷണ അലർജി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

SCROLL FOR NEXT