അമ്മ തെരഞ്ഞെടുപ്പ് വിഷയത്തിൽ പ്രതികരിച്ച് നടൻ ഷമ്മി തിലകൻ. ചില കാര്യങ്ങളിൽ പ്രതികരിച്ചാൽ മുഖം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും, അതിനാലാണ് താൻ ഈ വിഷയത്തിൽ 'ഈ നാട്ടുകാരനേയല്ല' എന്ന നിലപാട് സ്വീകരിക്കുന്നതെന്നാണ് ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി അമ്മ സംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളെയും വിവാദങ്ങളെയും വിമർശിച്ചുകൊണ്ടായിരുന്നു ഷമ്മി തിലകന്റെ പോസ്റ്റ്.
കർമ്മം ബൂമറാങ് പോലെയാണെന്നും, അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തുമെന്നും ഷമ്മി തിലകൻ തന്റെ പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. നിഷ്കളങ്കമായ ചിരിക്ക് പിന്നിൽ വലിയ സത്യങ്ങളുണ്ടാകുമെന്ന ഓർമപ്പെടുത്തൽ കൂടി ഉൾപ്പെടുത്തിയാണ് ഷമ്മി തിലകൻ തന്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
"അമ്മ" സംഘടനയുടെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കുമ്പോൾ, സത്യം പറഞ്ഞാൽ ചിരി വരുന്നു..! ചില കാര്യങ്ങളിൽ പ്രതികരിച്ചാൽ പിന്നെ മുഖം "നഷ്ടപ്പെടുന്ന" അവസ്ഥയാകും! അതുകൊണ്ടീ വിഷയത്തിൽ..; "ഞാനീ നാട്ടുകാരനേയല്ല"! എനിക്കൊന്നും പറയാനുമില്ല!
പക്ഷേ, ഒരു കാര്യം ഉറപ്പ്..!! "കര്‍മ്മം ഒരു ബൂമറാങ് പോലെയാണ്, അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തും!" ബൈബിൾ പറയുന്നു: "നിങ്ങൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവോ, അതുപോലെ നിങ്ങളോടും പെരുമാറപ്പെടും." (മത്തായി 7:2)
ഈ തെരഞ്ഞെടുപ്പ് ഒരു പാഠപുസ്തകമാണ്. ഓരോ നീക്കവും, ഓരോ വാക്കും, ഓരോ തീരുമാനവും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.
നാളെ, തലയുയർത്തി നിൽക്കാൻ ആർക്കൊക്കെ കഴിയും എന്ന് കാലം തെളിയിക്കും. ചിലപ്പോൾ, ചിരിപ്പിക്കുന്ന കാര്യങ്ങൾ പോലും പിന്നീട് ചിന്തിപ്പിക്കുന്നതാകാം. ഓർക്കുക, നിഷ്കളങ്കമായ ചിരിക്ക് പിന്നിൽ വലിയ സത്യങ്ങളുണ്ടാകാം!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates