ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ആദ്യ ചിത്രത്തിന് മുന്‍പേ സ്വപ്‌ന വാഹനം; 80 ലക്ഷത്തിന്റെ ഓഡി സ്വന്തമാക്കി ഷനായ കപൂര്‍

ബോളിവുഡിലേക്കുള്ള ചുവടു വയ്പ്പിന് മുന്‍പ് തന്റെ ഇഷ്ട വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരപുത്രി

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലേക്ക് അരങ്ങേറാനുള്ള തയാറെടുപ്പിലാണ് താരദമ്പതികളായ സഞ്ജയ് കപൂറിന്റേയും മഹീപ് കപൂറിന്റേയും മകള്‍ ഷനായ കപൂര്‍. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ബേധഡക് എന്ന ചിത്രത്തിലൂടെയാണ് ഷനായയുടെ അരങ്ങേറ്റം. ബോളിവുഡിലേക്കുള്ള ചുവടു വയ്പ്പിന് മുന്‍പ് തന്റെ ഇഷ്ട വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരപുത്രി. 80 ലക്ഷം വിലയുള്ള ആഡംബര വാഹനമാണ് ഷനായ വാങ്ങിയത്. 

ഓഡി മുംബൈ വെസ്റ്റാണ് ഷനായ പുതുപുത്തന്‍ കാര്‍ സ്വന്തമാക്കിയ വിവരം പുറത്തുവിട്ടത്. സഞ്ജയ് കപൂറിനും മഹീപിനുമൊപ്പം എത്തിയാണ് താരം വിഹനം വാങ്ങിയത്. 80 ലക്ഷം വിലവരുന്ന ഓഡി ക്യു7 ഫേയ്സ്ലിഫ്റ്റ് വാഹനത്തിനൊപ്പം പോസ് ചെയ്യുന്ന ഷനായയുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 

ശശാങ്ക് ഖൈതാന്‍ സംവിധാനം ചെയ്യുന്ന ബേധഡകില്‍ നിമ്രിതി എന്ന കഥാപാത്രമായാണ് ഷനായ കപൂര്‍ എത്തുന്നത്. ലക്ഷ്യ, ഗുര്‍ഫതെഹ് എന്നിവര്‍ക്കൊപ്പമാണ് താരം എത്തുന്നത്. അസിസ്റ്റന്റ് ഡയറക്ടറായാണ് ഷനായ സിനിമയിലേക്ക് എത്തുന്നത്. ജാന്‍വി കപൂര്‍ നായികയായി എത്തിയ ഗുഞ്ചന്‍ സക്‌സേന എന്ന ചിത്രത്തിലൂടെയാണ് താരം എത്തിയത്. ഫാബുലസ് ലൈവ്‌സ് ഓഫ് ബോളിവുഡ് വൈവ്‌സ് എന്ന വെബ് സീരീസില്‍ കാമിയോ അപ്പിയറന്‍സില്‍ താരം എത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT