Bhoothakaalam, Shane Nigam ഇൻസ്റ്റ​ഗ്രാം
Entertainment

'ആദ്യത്തെ ക്ലൈമാക്സ് എല്ലാവർക്കും ദഹിക്കണമെന്നില്ല, അങ്ങനെ റീ ഷൂട്ട് ചെയ്തു'; 'ഭൂതകാല'ത്തെക്കുറിച്ച് ഷെയ്ൻ

സിനിമ കഴിഞ്ഞ് ക്ലൈമാക്സ് വീണ്ടും നമ്മൾ റീ ഷൂട്ട് ചെയ്തിരുന്നു.

സമകാലിക മലയാളം ഡെസ്ക്

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് ഒരുപോലെ പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയ ചിത്രമാണ് ഭൂതകാലം. വിനു എന്ന കഥാപാത്രമായി ഷെയ്ൻ നി​ഗമും ആശ എന്ന കഥാപാത്രമായി രേവതിയും ചിത്രത്തിലെത്തി. മലയാളികളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ഒരു ചിത്രം കൂടിയായിരുന്നു ഭൂതകാലം.

ചിത്രത്തിന്റെ ക്ലൈമാക്സിനും ഏറെ പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ ആദ്യം എഴുതിയിരുന്ന ക്ലൈമാക്സ് ഇതായിരുന്നില്ല എന്ന് പറയുകയാണ് ഷെയ്ൻ. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷെയ്ൻ. "ഭൂതകാലം ഷൂട്ട് തുടങ്ങുന്നതിന് മുൻപ് തന്നെ ഒരു മൂന്ന് മാസത്തെ പ്രീ പ്രൊഡക്ഷൻ ഞങ്ങൾ ചെയ്തിരുന്നു. കോവിഡ് കാലമായതു കൊണ്ട് സംഭവിച്ചതാണ് അത്.

ഇന്നിപ്പോൾ അങ്ങനെ ഇരിക്കണം എന്ന് വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. ഭൂതകാലത്തിൽ ഞാൻ ഒരു പാട്ടും ചെയ്തിട്ടുണ്ട്. സിനിമ കഴിഞ്ഞ് ക്ലൈമാക്സ് വീണ്ടും നമ്മൾ റീ ഷൂട്ട് ചെയ്തിരുന്നു. നിങ്ങൾ ഇപ്പോൾ കാണുന്ന ക്ലൈമാക്സ് ആയിരുന്നില്ല ആദ്യം. വേറെയൊരു ക്ലൈമാക്സ് ആയിരുന്നു ആദ്യം. ഒരു പാരലൽ റിയാലിറ്റിയിലേക്ക് മാറുന്ന ഒരു കോൺസെപ്റ്റ് ആയിരുന്നു അത്. പക്ഷേ അത് നമുക്കെല്ലാവർക്കും ദഹിക്കണമെന്നില്ല.

പിന്നീട് അംബൂക്കയുടെ സഹായത്തോടെ നമ്മൾ വേറൊരു കാര്യം ചിന്തിച്ചു. അങ്ങനെ രാഹുലേട്ടൻ കൊണ്ടുവന്ന ഒരാശയമാണ് നിങ്ങളിപ്പോൾ കാണുന്ന ക്ലൈമാക്സ്. അതിന് പിന്നിൽ ഒരുപാട് എഫേർട്ട് ഉണ്ട്. അത്രയും സമയം ആ സിനിമയ്ക്ക് വേണ്ടി എടുത്തുതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

ഭ്രമയു​ഗം ഇറങ്ങിയപ്പോഴും ഡീസയ് ഈറെ റിലീസായപ്പോഴും ഭൂതകാലത്തെക്കുറിച്ച് ആളുകൾ സംസാരിച്ചിരുന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്. എല്ലാത്തിലുമപരി അത് എന്റെ ആദ്യത്തെ നിർമാണ സംരംഭം കൂടിയായിരുന്നു".- ഷെയ്ൻ നി​ഗം പറഞ്ഞു. അതേസമയം ഹാൽ ആണ് ഷെയ്നിന്റേതായി തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. ക്രിസ്മസ് റിലീസായി ഡിസംബർ 25 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

Cinema News: Shane Nigam opens up about Bhoothakaalam climax.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്‌ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്

നിർജലീകരണമുണ്ടോയെന്ന് എങ്ങനെ അറിയാം?

'ബറോസിനേക്കൾ മോശം', 'ലാലേട്ടൻ ഇതോടു കൂടി ഇങ്ങനെയുള്ള സിനിമകൾ നിർത്തണം'; വൃഷഭ എക്സ് പ്രതികരണം

ഡോ. നിജി ജസ്റ്റിൻ തൃശ്ശൂർ മേയർ; എ പ്രസാദ് ഡെപ്യൂട്ടി മേയറാകും

ഡോക്ടര്‍മാര്‍ക്ക് യു കെ വെയില്‍സില്‍ മികച്ച അവസരവുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്, പി എൽ എ ബി ആവശ്യമില്ല

SCROLL FOR NEXT