Sharafudheen ഫെയ്സ്ബുക്ക്
Entertainment

ആ സീന്‍ കണ്ടു ഛര്‍ദിച്ചു, ദിവസങ്ങളോളം വിങ്ങലായി; പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സീനില്‍ അഭിനയിക്കില്ല : ഷറഫുദ്ദീന്‍

അഞ്ചാമത്തെ വില്ലന്‍ വേഷം ചര്‍ച്ചയിലാണെന്ന് താരം

സമകാലിക മലയാളം ഡെസ്ക്

നായകനായി മാത്രമല്ല വില്ലനായും കയ്യടി നേടിയിട്ടുണ്ട് ഷറഫുദ്ദീന്‍. വരത്തന്‍, അഞ്ചാം പാതിര തുടങ്ങി ഇപ്പോഴിതാ പടക്കളത്തിലും വില്ലനായി കയ്യടി നേടിയിരിക്കുകയാണ് ഷറഫുദ്ദീന്‍. ഇതിനിടെ തമിഴിലും വില്ലനായി നിറഞ്ഞാടി. എങ്കിലും ചോരയും വയലന്‍സുമൊക്കെ തനിക്ക് അത്ര താല്‍പര്യമില്ലെന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്. മാത്രമല്ല, പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സീനില്‍ അഭിനയിക്കില്ലെന്നും താരം പറയുന്നു.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷറഫുദ്ദീന്‍. ''സ്‌കൂളില്‍ വച്ച് കുറച്ച് ഇടിയൊക്കെ ഞാനും ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ചോരയും വയലന്‍സുമൊക്കെ മനം മടുപ്പിക്കും. പണ്ടു പരുത്തിവീരന്‍ സിനിമ കാണാന്‍ തിയറ്ററില്‍ പോയി. ക്ലൈമാക്‌സില്‍ മുത്തഴകിന്റെ തലയില്‍ ആണിയടിച്ച് കയറുന്ന സീന്‍ കണ്ടു ഛര്‍ദിച്ചു. ദിവസങ്ങളോളം അത് വിങ്ങലായി. അതുകൊണ്ടാകും പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സീനില്‍ അഭിനയിക്കില്ല എന്നൊരു ചിന്ത ഇപ്പോഴുണ്ട്'' എന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്.

''അഞ്ചാം പാതിരയില്‍ കത്തിയില്‍ പുരട്ടിയിരുന്ന രക്തം കൂടുതലാണ് എന്ന് പറഞ്ഞ് ക്രൂവിനെ ഞെട്ടിച്ചിട്ടുണ്ട്. അതിലും ഞെട്ടിയത് ആ സിനിമയ്ക്ക് പിന്നാലെ തമിഴിലെ ആദ്യ ഓഫര്‍ വന്നപ്പോഴാണ്. ഒരു ദിവസം അജു വര്‍ഗീസിന്റെ ഫോണ്‍, 'തമിഴിലൊരു വേഷമുണ്ട്. ആര്‍ജെ ബാലാജി വിളിക്കും'. സൊര്‍ഗവാസല്‍ എന്ന സിനിമയിലെ ക്രൂരനായ പൊലീസ് വേഷത്തിലേക്ക് കാസ്റ്റ് ചെയ്യുമ്പോഴേ പറഞ്ഞിരുന്നു. റൊമ്പ മോശമാനവന്‍, ഡെവിളിഷ്. ' എന്നും ഷറഫുദ്ദീന്‍ പറയുന്നു.

അതേസമയം വരത്തന്‍, അഞ്ചാം പാതിര, സൊര്‍ഗവാസല്‍, പടക്കളം, എന്നിവയ്ക്ക് ശേഷം അഞ്ചാമത്തെ വില്ലന്‍ വേഷം ചര്‍ച്ചയിലാണെന്നാണ് താരം പറയുന്നത്. ഇതിന്റെ മറുവശത്ത് ഒട്ടും ടോക്‌സിക് അല്ലാത്ത നായക വേഷങ്ങള്‍ കിട്ടുന്നതിന്റെ സന്തോഷമുണ്ടെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. നിവിന്‍ പോളിയും നയന്‍താരയും പ്രധാന വേഷങ്ങളിലെത്തുന്ന ഡിയര്‍ സ്റ്റുഡന്റ്‌സ് ആണ് ഷറഫുവിന്റെ പുതിയ സിനിമ.

Actor Sharafudheen about violence and atrocities against women in cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT