The Pet Detective വിഡിയോ സ്ക്രീൻഷോ‌ട്ട്
Entertainment

'പത്ത് വർഷത്തിന് ശേഷം മേരിയും ഗിരിരാജനും വീണ്ടും കണ്ടുമുട്ടി സുഹൃത്തുക്കളേ'; പെറ്റ് ഡിറ്റക്ടീവിലെ അനിമേഷൻ ഗാനമെത്തി

"തേരാ പാരാ ഓടിക്കോ" എന്ന വരികളോടെയുള്ള ഒരു അനിമേഷൻ ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ഷറഫുദീനും, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ചേർന്ന് നിർമിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. "തേരാ പാരാ ഓടിക്കോ" എന്ന വരികളോടെയുള്ള ഒരു അനിമേഷൻ ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്.

കുട്ടികളെ ഏറെ ആകർഷിക്കുന്ന തരത്തിലുള്ള ഈ ഗാനത്തിൽ മനോഹരമായ അനിമേഷൻ രം​ഗങ്ങൾ കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. അദ്രി ജോയ് വരികൾ രചിച്ച ഗാനത്തിന് ഈണം പകർന്നത് രാജേഷ് മുരുകേശൻ. നിള രാജ്, ചിന്മയി കിരൺലാൽ, സമന്വിത ശരത്ത്, അഭിരാം കൃഷ്ണപ്രഭു എന്നിവർ അടങ്ങിയ കിഡ്സ് കോറസിനൊപ്പം അദ്രി ജോയ് കൂടി ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസാണ്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചത്.

എഐ സങ്കേതിക വിദ്യ കൂടി ഉപയോഗിച്ചാണ് ഇന്ന് റിലീസ് ചെയ്ത ഗാനം ഒരുക്കിയിരിക്കുന്നത്. അനന്തു ഷാൽജൻ, അരുൺ സജീവ് എന്നിവർ ചേർന്നാണ് എഐ ദൃശ്യങ്ങൾ ഒരുക്കിയത്. സമ്പൂർണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് നേടിയത്. ചിത്രം ഒരു ക്ലീൻ ഫാമിലി ഫൺ എൻ്റർടൈനർ ആയിരിക്കും എന്ന സൂചനയാണ് ഇതുവരെ പുറത്ത് വന്ന ചിത്രത്തിൻ്റെ പോസ്റ്ററുകളും ഇപ്പൊൾ എത്തിയ ഗാനവും നൽകുന്നത്.

തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. ചിത്രം ഉടനെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്ണു ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ - ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് - വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ - ജിജോ കെ ജോയ്, സംഘട്ടനം - മഹേഷ് മാത്യു, വരികൾ - അധ്രി ജോയ്, ശബരീഷ് വർമ്മ, വിഎഫ്എക്സ് - 3 ഡോർസ്,

കളറിസ്റ്റ് - ശ്രീക് വാര്യർ, ഡിഐ - കളർ പ്ലാനറ്റ്, ഫിനാൻസ് കൺട്രോളർ - ബിബിൻ സേവ്യർ, സ്റ്റിൽസ് - റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ - എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ - ട്യൂണി ജോൺ, കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. ഗോകുലം മൂവീസിനു വേണ്ടി ചിത്രത്തിൻ്റെ തിയറ്റർ ഡിസ്ട്രിബൂഷൻ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ്.

Cinema News: Sharafudheen and Anupama starrer The Pet Detective movie song out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

SCROLL FOR NEXT