ഷറഫുദ്ദീൻ ​ഗിരിജ തിയറ്ററിൽയ ഫെയ്സ്ബുക്ക് 
Entertainment

ഗിരിജ തിയറ്ററിനെ ഹൗസ് ഫുള്ളാക്കി പെൺകൂട്ടം; പിന്തുണയുമായി ഷറഫുദ്ദീനും എത്തി, കേക്ക് മുറിച്ച് ആഘോഷം

സ്ത്രീ പ്രേക്ഷകരാണ് ​പിന്തുണ അറിയിച്ചുകൊണ്ട് സിനിമ കാണാനെത്തിയത്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; തൃശൂരിലെ തിയറ്റർ ഉടമയായ ഡോ ​ഗിരിജ കെപി അനുഭവിക്കുന്ന സോഷ്യൽ മീഡിയ ആക്രമണം വലിയ വാർത്തയായിരുന്നു. അതിനു പിന്നാലെ ​ഗിരിജാ തിയറ്ററിന് പിന്തുണയുമായി സിനിമാപ്രേമികൾ ഒന്നിച്ചിരിക്കുകയാണ്. സ്ത്രീ പ്രേക്ഷകരാണ് ​പിന്തുണ അറിയിച്ചുകൊണ്ട് സിനിമ കാണാനെത്തിയത്. നടൻ ഷറഫുദ്ദീനും ​ഗിരിജയ്ക്ക് പിന്തുണയുമായി തിയറ്ററിൽ എത്തിയിരുന്നു. 

പുതിയ ചിത്രമായ ‘മധുര മനോഹര മോഹം’ എന്ന സിനിമയുടെ പ്രദർശനത്തിനാണ് വിവിധ കൂട്ടായ്മയിലുള്ള സ്ത്രീകൾ ഒന്നിച്ചെത്തിയത്. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത ചിത്രത്തിലെ നായകനാണ് ഷറുഫുദ്ദീൻ. ഷോ തുടങ്ങുന്നതിനു മുമ്പ് എത്തിയ ഷറഫുദ്ദീൻ സിനിമയ്ക്കുശേഷം കാണികൾക്കൊപ്പം ഏറെ സമയം ചിലവിട്ടാണ് മടങ്ങിയത്.  സൈബർ ആക്രമണവും, സോഷ്യൽമീഡിയ അക്കൗണ്ട് പൂട്ടിക്കലും രൂക്ഷമായതോടെയാണ് തിയറ്റർ നടത്തിപ്പ് പ്രതിസന്ധിയിലായത്.

സംരംഭകരുടെ സംഘടനയായ ചേംബർ ഓഫ് കൊമേഴ്‌സിന്റെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു വിവിധ സംഘടനയിലെ വനിതകൾ ഗിരിജയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത്. ചേംബർ ഓഫ് കൊമേഴ്സ്, വൈഡബ്ല്യുസിഎ, മഹിളാമോർച്ച എന്നീ സംഘടനകൾക്കൊപ്പം തൃശ്ശൂരിലെ സ്ത്രീകൂട്ടായ്മകളും ടിക്കറ്റെടുത്ത് സിനിമയ്ക്ക് കയറിയതോടെ തിയറ്റർ ഹൗസ്ഫുള്ളായി. ഗിരിജ തിയറ്റർ നിൽക്കുന്ന പ്രദേശത്തെ റോസ് ഗാർഡൻ കോളനിയിലെ കുടുംബാംഗങ്ങളും ഐക്യദാർഢ്യവുമായെത്തിയിരുന്നു. പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ​ഗിരിജ തിയറ്റർ രം​ഗത്തെത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

SCROLL FOR NEXT