രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും  ഇൻസ്റ്റ​ഗ്രാം
Entertainment

'എട്ട് വർഷം മുൻപ് സിനിമാ സെറ്റിൽ കണ്ട അതേ പെൺകുട്ടി'; രശ്മികയെ കുറിച്ച് വിജയ് ദേവരകൊണ്ട

ഞങ്ങളിൽ പല അഭിനേതാക്കൾക്കും അവർ ഭാഗ്യവതിയായിരുന്നു, ഞങ്ങളുടെ വലിയ വിജയങ്ങളുടെയും ഭാഗമായി.

സമകാലിക മലയാളം ഡെസ്ക്

നടി രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന തരത്തിൽ ​ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇതുവരെ ഇരുവരും പ്രണയത്തേക്കുറിച്ച് എവിടെയും തുറന്നു പറഞ്ഞിട്ടില്ല. അടുത്തിടെ ഇരുവരും ഒന്നിച്ചൊരു റസ്റ്റൊറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ഏറ്റവുമൊടുവിൽ പുഷ്പ 2 കാണാനായി വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിനൊപ്പം രശ്മിക തിയറ്ററിലെത്തിയതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. വിജയ്‌യുടെ അമ്മ മാധവി, സഹോദരന്‍ ആനന്ദ് ദേവരകൊണ്ട എന്നിവര്‍ക്കൊപ്പമാണ് രശ്മിക സിനിമ കാണാനെത്തിയത്. ഇപ്പോഴിതാ ഗോസിപ്പുകള്‍ക്കിടെ രശ്മികയുടെ പുതിയ ചിത്രം ദ് ​ഗേൾഫ്രണ്ടിന്റെ ടീസർ പങ്കുവെച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ട.

എക്സിലൂടെയാണ് താരം ടീസർ പങ്കുവച്ചത്. ടീസറിലെ ഓരോ രംഗവും ഇഷ്ടമായെന്നും സിനിമ കാണാനുള്ള ആവേശത്തിലാണെന്നും വിജയ് ടീസർ പങ്കുവച്ച് എക്‌സില്‍ കുറിച്ചു. "ഈ ടീസറിൻ്റെ ഓരോ രം​ഗവും എനിക്ക് ഇഷ്ടമായി. സിനിമ കാണാനായി ഞാൻ വളരെ ആവേശത്തിലാണ്. ഞങ്ങളിൽ പല അഭിനേതാക്കൾക്കും അവർ ഭാഗ്യവതിയായിരുന്നു, ഞങ്ങളുടെ വലിയ വിജയങ്ങളുടെയും ഭാഗമായി.

ഒരു അഭിനേതാവായും താരമായും വളർന്നു. എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ, എട്ട് വർഷം മുൻപ് ഞാൻ സിനിമാ സെറ്റിൽ കണ്ട അതേ പെൺകുട്ടിയായി തുടരുന്നു. ആശംസകൾ രശ്മിക."- വിജയ് ദേവരകൊണ്ട എക്സിൽ കുറിച്ചു. രാഹുൽ രവീന്ദ്രനാണ് ദ് ​ഗേൾഫ്രണ്ട് സംവിധാനം ചെയ്തിരിക്കുന്നത്. രശ്മികയ്‌ക്കൊപ്പം ദീക്ഷിത് ഷെട്ടി, റാവു രമേഷ്, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍- വിഡിയോ

'ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു'; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT