ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'അവൾ സെക്കൻഡ് ഹാൻഡ് ഐറ്റം, ആ മാന്യനിൽ നിന്ന് 50 കോടി മോഷ്ടിച്ചു'; മറുപടിയുമായി സാമന്ത

താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താര ജോഡികളായിരുന്ന നാ​ഗ‌ചൈതന്യയും സാമന്തയും അടുത്തിടെയാണ് വേർപിരിഞ്ഞത്. താരങ്ങൾ തന്നെയാണ് വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അതിന് പിന്നാലെ സാമന്തയ്ക്കു നേരെ രൂക്ഷമായ സൈബറാക്രമണമുണ്ടായി. താരത്തെ വ്യക്തപരമായി ആക്രമിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടിയും നൽകിയിരുന്നു. ഇപ്പോൾ തന്നെ ആക്ഷേപിച്ചുകൊണ്ട് മറുപടിയിട്ട ആൾക്ക് സാമന്ത നൽകിയ മറുപടിയാണ് വൈറലാവുന്നത്. 

സാമന്തയുടെ മറുപടിക്ക് കയ്യടി

നൈ​ഗചൈതന്യയിൽ നിന്ന് 50 കോടി തട്ടിയെടുത്തു എന്നായിരുന്നു ഒരാളുടെ ആരോപണം. ഡിവോഴ്സായ നശിച്ച സെക്കൻഡ് ഹാൻഡ് ഐറ്റം എന്നാണ് അയാൾ സാമന്തയെക്കുറിച്ച് പറഞ്ഞത്. ‘ഒരു മാന്യനിൽ നിന്നും 50കോടി മോഷ്ടിച്ചു’ എന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്. സാമന്തയെ ടാ​ഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റ് മുന്നിലെത്തിയതോടെയാണ് മറുപടിയുമായ താരം എത്തിയത്. ഇത് റീ ട്വീറ്റ് ചെയ്തുകൊണ്ട് സാമന്ത കുറിച്ചത് നിങ്ങളുടെ ആത്മാവിനെ ദൈവം അനു​ഗ്രഹിക്കട്ടേ എന്നാണ്. അതിനു പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. തുടർന്ന് കമന്റ് ചെയ്ത ആൾ അത് ഡിലീറ്റ് ചെയ്ത തടിതപ്പി.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2018 ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരാവുന്നത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് താരങ്ങൾ വിവാഹമോചനം പ്രഖ്യാപിച്ചത്. നാലാം വിവാഹ വാർഷികത്തിന് തൊട്ടുമുൻപായിരുന്നു പ്രഖ്യാപനം.  അല്ലു അർജുന്‍ നായകനായെത്തിയ ‘പുഷ്പ’യിലാണ് താരം അവസാനം എത്തിയത്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തു വാക്കുള്ള രണ്ടു കാതൽ, ശാകുന്തളം, യശോദ എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി