Anaswara and Mamitha Pinterest
Entertainment

‘ശാരീരികമായി തളർന്നുപോയ പല ഘട്ടങ്ങളിലും അവൾ കൈപിടിച്ചു കൂടെനിന്നു’; മമിതയെക്കുറിച്ച് അനശ്വര രാജൻ

ഒരു വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും മമിതയെ ഒരുപോലെ ഇഷ്ടമാണെന്നും താരം വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

നടി മമിത ബൈജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലയായി അനശ്വര രാജൻ. ശാരീരികമായി അസുഖം ബാധിച്ച പല ഘട്ടങ്ങളിലും മമിത തനിക്കൊപ്പം നിന്ന് പിന്തുണച്ചിട്ടുണ്ടെന്നും ആ കരുതലും പിന്തുണയും ഏറെ വിലമതിക്കുന്നുവെന്നും അനശ്വര പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും മമിതയെ ഒരുപോലെ ഇഷ്ടമാണെന്നും താരം വ്യക്തമാക്കി.

‘എപ്പോഴും നമ്മുടെ കൂടെയുണ്ടാകുന്ന ആളാണ് മമിത. ശാരീരികമായി അസുഖം ബാധിച്ച ഒരുപാട് സാഹചര്യങ്ങളിൽ അവൾ എന്റെ കൈപിടിച്ച് കൂടെയുണ്ടായിരുന്നു. എനിക്ക് താങ്ങായി നിന്നു. അവൾ നൽകുന്ന ആ ഉറപ്പും പിന്തുണയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരു വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും എനിക്ക് മമിതയെ ഇഷ്ടമാണ്,’ എന്നായിരുന്നു അനശ്വരയുടെ വാക്കുകൾ.

സിനിമാരംഗത്തെ സൗഹൃദങ്ങളിൽ പരസ്പരം നൽകുന്ന കരുതലും പിന്തുണയും എത്രത്തോളം വ്യക്തമാക്കുകയാണ് അനശ്വര. സഹപ്രവർത്തക എന്നതിലുപരി വ്യക്തിപരമായ പ്രതിസന്ധികളിലും ഒപ്പം നിൽക്കുന്ന സുഹൃത്താണ് മമിതയെന്നും താരത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നു. 'ഗേൾ ഫോർമുല' എന്ന തെലു​ഗ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അനശ്വര മനസുതുറന്നത്.

'She stood by me, holding my hand, when I was ill’; Anaswara Rajan on Mamitha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഞ്ചാബില്‍ ട്രെയിനില്‍ വന്‍ തീപിടിത്തം; കര്‍മഭൂമി എക്‌സ്പ്രസിന്റെ 4 കോച്ചുകള്‍ കത്തി നശിച്ചു - വിഡിയോ

ചരിത്രം കുറിച്ച് വിജയ് സേതുപതി; ഇന്റർനാഷണൽ എമ്മി അവാർഡ്സിൽ അവതാരകനാകുന്ന ആദ്യ ഇന്ത്യൻ താരം

ഗാലറി തിരയണ്ട, ചിത്രങ്ങള്‍ ചാറ്റ് വിന്‍ഡോയില്‍ തെളിയും; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

‘മറ്റു നടിമാരുമായുള്ള താരതമ്യം ഇപ്പോൾ ബാധിക്കാറില്ല’; സോഷ്യൽ മീഡിയ തുറക്കാൻ ഭയന്ന കാലമുണ്ടായിരുന്നു', തുറന്നുപറഞ്ഞ് അനശ്വര രാജൻ