യാമി ​ഗൗതവും ആദിത്യ ധറും വിവാഹവേളയിൽ/ ഇൻസ്റ്റ​​ഗ്രാം 
Entertainment

അമ്മയുടെ പഴയ സാരിയുടുത്തു, സ്വയം മേക്കപ്പ് ചെയ്തു; യാമിയുടെ വിവാഹ വിശേഷം

വിവാഹത്തെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വമ്പൻ ആഘോഷമാണ് ഭൂരിഭാ​ഗം സെലിബ്രിറ്റികളുടേയും വിവാഹം. വിദേശരാജ്യങ്ങളിൽ നടത്തുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനായി കോടികളാണ് പൊടിപൊടിക്കുന്നത്. വിവാഹ വസ്ത്രത്തിന്റേയും മേക്കപ്പിന്റേയും കാര്യത്തിലാണെങ്കിൽ ഒരു കോംപ്രമൈസിനും തയാറാവില്ല. എന്നാൽ ഇപ്പോൾ ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് നടി യാമി ​ഗൗതം. കഴിഞ്ഞ ദിവസമാണ് സംവിധായകൻ ആദിത്യ ധറുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. ഇപ്പോൾ വിവാഹത്തെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്. 

ചുവപ്പു നിറമുള്ള സാരിയുടുത്ത് അതിമനോഹരിയായിരുന്നു താരം. എന്നാൽ ഇത് പുതിയ വസ്ത്രമായിരുന്നില്ല. അമ്മയുടെ പഴയ സാരിയാണ് താരം വിവാഹസാരിയായി ഉടുത്തത്. മേക്കപ്പ് ടീം പോലും താരത്തിനൊപ്പമുണ്ടായിരുന്നില്ല. സ്വയം അണിഞ്ഞൊരുങ്ങിയാണ് താരം വിവാഹത്തിനെത്തിയത്. 

ദിവസങ്ങൾക്ക് മുൻപാണ് യാമിയും ​ഗൗതവും വിവാഹിതരായത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. പിന്നീട് വിവാഹചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇവർ വിവാഹിതരായെന്ന വിവരം പങ്കുവെച്ചത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇന്ന് ഞങ്ങള്‍ വിവാഹിതരായി. സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്- എന്നായിരുന്നു ഇവർ കുറിച്ചത്. 

'ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്‍. ഈ ചിത്രത്തിൽ നായികയായി എത്തിയത് യാമിയായിരുന്നു. 2009ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം 'ഉല്ലാസ ഉത്സാഹ'യിലൂടെ അഭിനയരംഗത്തേക്കെത്തിയ യാമി ഗൗതം പഞ്ചാബി, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായെത്തിയ ഹീറോയിലൂടെയാണ് മലയാളത്തിൽ എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT