'ശേഷം മൈക്കിൽ ഫാത്തിമ' ട്രെയിലറിൽ നിന്നും കല്യാണി/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഫുട്ബോൾ കമന്റേറ്ററായി കല്യാണി; 'ശേഷം മൈക്കിൽ ഫാത്തിമ' ട്രെയിലർ

നവംബർ 17നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രമാക്കി മനു സി കുമാർ ഒരുക്കുന്ന ഫാമിലി എൻറർടെയ്‍നർ 'ശേഷം മൈക്കിൽ ഫാത്തിമ' ട്രെയിലർ റിലീസായി. ഫു‍ട്ബോൾ കമന്റേറ്റായി മലപ്പുറം ഭാഷയിൽ കസറുന്ന കല്യാണിയെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ​ഗാനവും പ്രേക്ഷകർക്കിടയിൽ തരം​ഗമായിരുന്നു. നവംബർ 17നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. 

വിജയ് ചിത്രം ലിയോ, ജവാൻ, ജയിലർ എന്നീ ചിത്രങ്ങളുടെ ബോക്സ്‌ ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.

കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സന്താന കൃഷ്ണൻ രവിചന്ദ്രൻ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT