Shilpa Bala ഇന്‍സ്റ്റഗ്രാം
Entertainment

'പ്രായം, കുടുംബം, അമ്മ, അവള്‍ക്കുമുണ്ട് ഇതെല്ലാം; ശരിക്കും ശിക്ഷ കിട്ടിയത് ആര്‍ക്ക്?'; ചോദ്യങ്ങളുമായി ശില്‍പ ബാല

എട്ട് വര്‍ഷങ്ങള്‍ സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതി.

സമകാലിക മലയാളം ഡെസ്ക്

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാ വിധിക്കെതിരെ പ്രതിഷേധവുമായി താരങ്ങള്‍. നടിയും അവതാരകയുമായ ശില്‍പ ബാല അതിജീവിതയുടെ എട്ട് വര്‍ഷത്തെ പോരാട്ടം വിഫലമായെന്നാണ് പ്രതികരിച്ചത്. അതിജീവിതയുടെ അടുത്ത സുഹൃത്തുമാണ് ശില്‍പ ബാല. തുടക്കം മുതല്‍ക്കു തന്നെ അതിജീവിതയ്‌ക്കൊപ്പം ശക്തമായി ഉറച്ചു നില്‍ക്കുന്ന സുഹൃത്താണ് ശില്‍പ ബാല.

''അവള്‍ക്കും ഉണ്ട് ഈ പറഞ്ഞതെല്ലാം. പ്രായം, കുടുംബം, അമ്മ. എട്ട് വര്‍ഷങ്ങള്‍ സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതി. എല്ലാവരേയും പോലെ ഒരു ദിവസം സാധാരണ ജീവിതം ജീവിച്ച് തുടങ്ങാന്‍ വേണ്ടി. എന്നിട്ട് ശരിക്കും ശിക്ഷ കിട്ടിയത് ആര്‍ക്ക്? സംരക്ഷണം ആണോ അതോ ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് ഇത് നിയന്ത്രണം ആണോ?'' എന്നാണ് ശില്‍പ ബാലയുടെ പ്രതികരണം.

ന്യായം അകലെ എന്നായിരുന്നു നടി രമ്യ നമ്പീശന്റെ പ്രതികരണം. നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ജുവല്‍ മേരി തുടങ്ങിയവരും നേരത്തെ ഈ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരുന്നു. എന്ത് തേങ്ങയാണിത് എന്നായിരുന്നു പള്‍സര്‍ സുനിടക്കമുള്ള പ്രതികള്‍ക്ക് 20 വര്‍ഷം ശിക്ഷ വിധിച്ച വിധിയോട് ജുവല്‍ മേരി പ്രതികരിച്ചത്.

ഒരു ചൂരല്‍ എടുത്ത് ഓരോ അടി കൊടുത്ത് വിട്ടാല്‍ മതിയായിരുന്നു എന്നും ജുവല്‍ കുറിച്ചിട്ടുണ്ട്. വിധിക്കെതിരെ സിനിമാ രംഗത്തു നിന്നും പലരും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പൊതുജനവും തങ്ങളുടെ വിമര്‍ശനം അറിയിക്കുന്നുണ്ട്. നീതി ലഭിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടത്.

'ഒന്നാം പ്രതിക്കെങ്കിലും ജീവപര്യന്തം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. കുറഞ്ഞ ശിക്ഷയായിപ്പോയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കുറ്റകൃത്യത്തിന്റെ തീവ്രത കുറഞ്ഞുപോയെന്ന് ജഡ്ജി കരുതിയോ എന്നറിയില്ല. ചെറുപ്പക്കാര്‍ തന്നെയാണ് നാട്ടില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. അതിജീവിതയെ സംബന്ധിച്ചിടത്തോളം നീതി ലഭിച്ചിട്ടില്ല എന്ന് തന്നെയാണ് വിശ്വാസം. അതിജീവിത അങ്ങനെ വിശ്വസിക്കുന്നിടത്തോളം നീതി നടപ്പായിട്ടില്ല എന്നുതന്നെയാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്' എന്നാണ് കമല്‍ പറഞ്ഞത്.

Shilpa Bala asks's who got the punishment in actress attack verdict. asks is it protection or restriction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുത്തുകാട്ടി യുഡിഎഫ്, എല്‍ഡിഎഫിന് ആശ്വസിക്കാവുന്നത് ജില്ലാ പഞ്ചായത്തുകളില്‍ മാത്രം

377 എടുത്തു, വെറും 61ന് ഓൾ ഔട്ടാക്കി! അണ്ടർ 19 വനിതാ ഏകദിനത്തിൽ റെക്കോർഡ് ജയവുമായി കേരളം

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

മാധ്യമ പ്രവർത്തകൻ ജി വിനോദ് അന്തരിച്ചു

വിജയ് മർച്ചൻ്റ് ട്രോഫി; കേരളത്തിനെതിരെ മുംബൈയ്ക്ക് ലീഡ്

SCROLL FOR NEXT