ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

അനിയത്തി ബിഗ് ബോസ് ഫിനാലെയിലേക്ക്, 'ഇപ്പോള്‍ തന്നെ വിജയി'; ആശംസകളുമായി ശില്‍പ ഷെട്ടി 

ബിഗ് ബോസിലെ ഷമിതയുടെ പ്രകടനങ്ങള്‍ കോര്‍ത്തിണക്കിയുള്ള വിഡിയോ പങ്കുവച്ചാണ് ശില്‍പയുടെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

റെ പുതുമകളോടെ നടക്കുന്ന ബിഗ്‌ബോസ് ഒടിടി ഹിന്ദി പതിപ്പ് ഫിനാലെയിലേക്ക് അടുത്തിരിക്കുകയാണ്. ഓഗസ്റ്റ് എട്ടിന് തുടങ്ങിയ ഷോ ഇപ്പോള്‍ അഞ്ച് ഫൈനലിസ്റ്റുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഇവരിലൊരാളാണ് നടിയും ശില്‍പ ഷെട്ടിയുടെ സഹോദരിയുമായ ഷമിത ഷെട്ടി. ഇപ്പോഴിതാ അനിയത്തിയെക്കുറിച്ചോര്‍ത്ത് ഏറെ അഭിമാനിക്കുന്നെന്ന് പറയുകയാണ് ശില്‍പ. 

ബിഗ് ബോസിലെ ഷമിതയുടെ പ്രകടനങ്ങള്‍ കോര്‍ത്തിണക്കിയുള്ള വിഡിയോ പങ്കുവച്ചാണ് ശില്‍പയുടെ കുറിപ്പ്. തനിക്ക് ഷമിത ഇപ്പോള്‍ തന്നെ വിജയിയാണെന്നാണ് ശില്‍പ പറയുന്നത്. ബിഗ് ബോസ് ഷോയിലുടനീളം ഷമിത പുലര്‍ത്തിയ വിശ്വാസിയതയും മാന്യതയും തന്റെ മനസ്സ് നിറച്ചെന്നും എല്ലാവരും ചേര്‍ന്ന് സഹോദരിയെ വിജയിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശില്‍പ കുറിച്ചു. 

ഇന്ന് വൈകിട്ടാണ് ബിഗ് ബോസ് ഫിനാലെ നടക്കുന്നത്. ഷമിതയ്ക്ക് പുറമെ ദിവ്യ അഗര്‍വാള്‍, രാകേഷ് ബാപ്ത്, പ്രതിക് സെഹ്ജ്പാല്‍, നിഷാന്ത് ഭട്ട് എന്നിവരാണ് ഫിനാലെയില്‍ എത്തിയിട്ടുള്ളത്. ബിഗ് ബോസ് ഒടിടി അവസാനിച്ചാല്‍ ഉടന്‍ ബിഗ് ബോസ് 15 ടിവിയില്‍ തുടങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT