അപര്‍ണ ജോസ് വിഡിയോ സ്‌ക്രീന്‍ഷോട്ട്
Entertainment

'സെറ്റില്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍ സംസാരം അശ്ലീല ചുവയോടെ, ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറി'; ആരോപണവുമായി പുതുമുഖ നടി

സ്ത്രീകള്‍ ഉണ്ടെങ്കില്‍ അശ്ലീലച്ചുവയോടെയാണ് സംസാരം മുഴുവനും. ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ഐസി അംഗത്തോട് പരാതിപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതിയുമായി ഒരു നടി കൂടി. സൂത്രവാക്യം സിനിമ സെറ്റില്‍വെച്ച് ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്ന് പുതുമുഖ നടിയായ അപര്‍ണ ജോസ്. വിന്‍സി പറഞ്ഞതൊക്കെ ശരിയാണെന്നും എല്ലാത്തിനും താനും സാക്ഷിയാണെന്ന് നടി പറഞ്ഞു.

സാധാരണ കാണുന്ന ഒരാള്‍ ഇടപെടുന്ന പോലെയല്ല ഷൈന്റെ പെരുമാറ്റം. വളരെ അബ്‌നോര്‍മലായിട്ടുള്ള പെരുമാറ്റമാണ് സെറ്റിലുണ്ടായിരുന്നപ്പോള്‍. അശ്ലീലച്ചുവയുള്ള സംസാരമാണ് എപ്പോഴും. അത് ബുദ്ധിമുട്ടുണ്ടാക്കി. ആദ്യമായി കാമറയെ അഭിമുഖീകരിക്കുന്ന മുഴുവന്‍ നെര്‍വസ്‌നെസോടും കൂടിയാണ് സിനിമയുടെ സെറ്റില്‍ നില്‍ക്കുന്നത്, അപ്പോഴാണ് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്. സ്ത്രീകള്‍ ഉണ്ടെങ്കില്‍ അശ്ലീലച്ചുവയോടെയാണ് സംസാരം മുഴുവനും. ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ഐസി അംഗത്തോട് പരാതിപ്പെട്ടു. അപ്പോള്‍ തന്നെ സിനിമയുടെ ക്രൂ കൃത്യമായി ഇടപെടുകയും വളരെ പെട്ടെന്ന് എന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി തരികയുമാണ് ചെയ്തതെന്ന് നടി പറയുന്നു. താനും കൂടെ ഇരിക്കുമ്പോഴാണ് അന്ന് വെള്ളപ്പൊടി തുപ്പിയത്. അത് എന്താണെന്നൊന്നും ആധികാരികമായി എനിക്ക് പറയാന്‍ കഴിയില്ല. അത് ഗ്ലൂക്കോസാകാം. മറ്റെന്തുമാകാം. മയക്കുമരുന്നാണെന്നൊന്നും പറയാന്‍ കഴിയില്ലെന്നും നടി പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ആയതുകൊണ്ടാണ് നിയമപരമായി മുന്നോട്ടു പോകാന്‍ പറ്റാത്തത്. അല്ലെങ്കില്‍ തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ചെയ്യുമായിരുന്നുവെന്നും നടി പറഞ്ഞു. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ആരോപണങ്ങളുമായി എത്തിയ സമയത്ത് നടി വിന്‍സിയും മറ്റൊരു നടിക്കും സമാനമായ അനുഭവം ഉണ്ടായതായി പറഞ്ഞിരുന്നു. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വെച്ച് ഷൈന്‍ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ ആരോപണം. തുടര്‍ന്ന് സിനിമാ സംഘടനകള്‍ ഇടപെടുകയും പ്രശ്‌നം രമ്യതയില്‍ പറഞ്ഞ് പരിഹരിക്കുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

SCROLL FOR NEXT