ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഷൈൻ ടോം ചാക്കോയ്ക്കൊപ്പം വിനീത് ശ്രീനിവാസൻ; കുറുക്കൻ വരുന്നു

കുറുക്കൻ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാ​ഗതനായ ജയലാൽ ദിവാകരനാണ്

Author : സമകാലിക മലയാളം ഡെസ്ക്

വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. കുറുക്കൻ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാ​ഗതനായ ജയലാൽ ദിവാകരനാണ്. മഹാ സുബൈർ വർണ്ണച്ചിത്രയുടെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ പ്രി–പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 

മനോജ്‌ റാംസിങ്ങ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ്. ശ്രീനിവാസൻ, അജു വർഗീസ് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ മറ്റു കാസ്റ്റിങ് അവസാനഘട്ടത്തിലാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

ഹിറ്റു സിനിമകളുമായി മലയാളത്തിൽ തിളങ്ങി നിൽക്കുകയാണ് വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും. വിനീത് സംവിധാനം ചെയ്ത ഹൃദയം മികച്ച വിജയമാണ് നേടിയത്. ഷൈൻ ടോം ചാക്കോയുടെ അടുത്തിറങ്ങിയ എല്ലാ കഥാപാത്രങ്ങളും കയ്യടി നേടിയിരുന്നു. ഭീഷ്മ പർവമാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !