Aamir Khan 
Entertainment

'ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍'; നടനെതിരെ മഹാരാഷ്ട്ര മന്ത്രി

ഗൗരിയുമായുള്ള വിവാഹത്തിന് പിന്നാലെ ബജ്‌റംഗ്ദള്‍ നടന്റെ കോലം കത്തിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ ആമിര്‍ ഖാനെതിരെ ശിവ സേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ സഞ്ജയ് ശീര്‍സാട്. മൂന്നാമതും വിവാഹിതനായതിന് പിന്നാലെയാണ് ആമിര്‍ ഖാനെതിരെ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ബിജെപി നേതാവും മറ്റൊരു മഹാരാഷ്ട്ര മന്ത്രിയുമായ നിതേഷ് റാണെയും ആമിര്‍ ഖാനെ കടന്നാക്രമിച്ചെത്തിയിരുന്നു. ആമിര്‍ ഖാന്‍ ലവ് ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍ ആണെന്നാണ് ശിര്‍സാട് ആരോപിച്ചത്.

നേരത്തെ താരങ്ങള്‍ തങ്ങളുടെ വ്യക്തി ജീവിതത്തില്‍ ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ ഹിന്ദു സമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് നിതേഷ് റാണെ പറഞ്ഞിരുന്നു. ആമിര്‍ ഖാന്റെ വിവാഹം ലവ് ജിഹാദിന്റെ ഉദാഹരണമായി കാണാനാകുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. പിന്നാലെ ശിര്‍സാടും താരത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.

''നിതേഷ് റാണെ ഒരു പരിധി വരെ ശരിയാണ്. നടനെന്ന നിലയില്‍ നിങ്ങളെ ജനം പിന്തുടരുമ്പോള്‍ നിങ്ങള്‍ വലിയൊരു താരമാണെന്ന് അവര്‍ കരുതും. ആ താരം രണ്ടും മൂന്നും തവണ കല്യാണം കഴിക്കുമ്പോള്‍ ആളുകളെന്താകും ചിന്തിക്കുക? അദ്ദേഹത്തിന് ലവ് ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍ ആകാം. പക്ഷെ അദ്ദേഹത്തിന് സാധാരണക്കാരുടെ ഹൃദയങ്ങളില്‍ ജീവിക്കാനാകില്ല'' എന്നാണ് ശിര്‍സാട് പറഞ്ഞത്.

ഗൗരിയുമായുള്ള വിവാഹത്തിന് പിന്നാലെ ബജ്‌റംഗ്ദള്‍ നടന്റെ കോലം കത്തിച്ചിരുന്നു. ചൊവ്വാഴ്ച ബിഹാറിലെ ഫോര്‍ബ്‌സ് ഗഞ്ചിലാണ് നടന്റെ കോലം കത്തിച്ചത്. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കോലം കത്തിച്ചത്. ഹിന്ദു സ്ത്രീകളെ ആവര്‍ത്തിച്ച് വിവാഹം കഴിച്ചു കൊണ്ട് ഹിന്ദു സമൂഹത്തെ അപമാനിക്കുകയാണെന്നാണ് ബജ്‌റംഗ്ദള്‍ നേതാവ് മനോജ് സോണി ആരോപിച്ചത്.

ജൂലൈ 5-നാണ് വെല്‍നസ്-ബ്യൂട്ടി പ്രൊഫഷണലായ ഗൗരി സ്പ്രാറ്റിനെ ആമിര്‍ ഖാന്‍ വിവാഹം കഴിച്ചത്. മുംബൈ ബാന്ദ്രയിലെ പാലി ഹില്‍സിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ആമിര്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്.

Shiv Sen minister calls Aamir Khan a brand ambassador for love jihad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

അത് സുകുമാരക്കുറുപ്പല്ല, സോണിയയുടെ ആത്മകഥ വിവാദത്തിൽ പെൻ​ഗ്വിൻ, എയിംസ് വാ​ഗ്ദാനം ചെയ്തിട്ടില്ലെന്ന് സുരേഷ് ​ഗോപി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ദൈവത്തിൻ്റെ കൈയ്യായി ക്ലീനർ'; ബസിൽ നിന്നും തെന്നിവീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി (വിഡിയോ)

മോഡിഫിക്കേഷൻ വിലക്ക് എന്തിന്?, ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ ചോദ്യങ്ങളുമായി ഡ്രൈവർമാർ

രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ; ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപം: ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്ക്കെതിരെ കേസ്