'കോമഡിയും മിമിക്രിയും കൊണ്ടു നടന്നിട്ട് ഒരു കാര്യോമില്ല'; ചര്‍ച്ചയായി ഷാജി മാവേലിക്കരയുടെ ചിത്രം

മിമിക്രിയെ അപമാനിച്ചെന്നും മീന്‍ വില്‍ക്കുന്ന ജോലിയെ അപമാനിച്ചെന്നു
Shaji Mavelikkara
Shaji Mavelikkara
Updated on
2 min read

മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കലാകാരനാണ് ഷാജി മാവേലിക്കര. ടെലിവിഷനിലും സിനിമയിലുമെല്ലാം ചിരി പടര്‍ത്തിയ നടന്‍. ഷാജി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു ചിത്രം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സൈക്കിളില്‍ മീന്‍ വില്‍ക്കാന്‍ നില്‍ക്കുന്ന ചിത്രമാണ് ഷാജി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ഷാജി കുറിച്ച വാക്കുകളാണ് ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്.

Shaji Mavelikkara
'ദീപികയെ ഉപേക്ഷിച്ചതില്‍ കുറ്റബോധമില്ല, അന്ന് അവള്‍ ആരുമല്ല, ഞാനായിരുന്നു താരം'; വിഡിയോയില്‍ മുന്‍ കാമുകന്‍

''കോമഡിയും മിമിക്രിയും ഒന്നും കൊണ്ടുനടന്നിട്ട് ഒരു കാര്യോമില്ല. ഒരു മനുഷ്യനും മൈന്‍ഡ് ചെയ്യത്തില്ല. തൊഴില്‍പരമായി ചിന്തിച്ചു പ്രവര്‍ത്തിച്ചാലേ ജീവിക്കാന്‍ പറ്റൂ എന്നു വൈകിയാണെങ്കിലും മനസ്സിലായി. ദൈവമേ. ഇതെങ്കിലും ക്ലച്ചു പിടിക്കണേ. ലൈക്കടിച്ചു നിങ്ങളും സഹായിക്കണേ. അപേക്ഷയാണ്'' എന്നാണ് ഷാജി ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

താന്‍ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് ഷാജി പങ്കുവച്ചത്. എന്നാല്‍ ഇത് മനസിലാക്കാതെ താരം ശരിക്കും മീന്‍ കച്ചോടത്തിനിറങ്ങിയെന്ന് കരുതിയാണ് കമന്റ് ചെയ്യുന്നത്. ചിലര്‍ ഷാജിയുടെ പുതിയ ഉദ്യമത്തിന് ആശംസ നേരുമ്പോള്‍ മറ്റ് ചിലരാകട്ടെ മിമിക്രിയെ അപമാനിച്ചെന്നും മീന്‍ വില്‍ക്കുന്ന ജോലിയെ അപമാനിച്ചെന്നുമൊക്കെ പറഞ്ഞ് ഷാജിയെ വിമര്‍ശിക്കുകയാണ്.

'ഏതു തൊഴിലിനും മാന്യതയുണ്ട്.അതു എപ്പോഴും ഓര്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. മുട്ടുവിന്‍ തുറക്കപ്പെടും എന്നാ ണല്ലോ ദൈവ വചനം, ഇത് മോശം ജോലി എന്നു ആര് പറഞ്ഞു അണ്ണാ. സിനിമ ക്കാരെക്കാള്‍ മാന്യത ഉള്ള തൊഴില്‍. പണ്ട് മീന്‍ വാങ്ങാന്‍ പുറകെ ഓടി പോകുന്നത് ഇപ്പോഴും ഓര്‍ക്കുന്നു, മിമിക്രിയിലും മറ്റ് കലകളെ പോലെ കഴിവ് മാത്രം പോരാ. സാധനയും, ഇച്ചിരെ പരിശ്രമവും, അര്‍പ്പണമനോഭാവവും കൂടെ വേണം, നിങ്ങള്‍ക്ക് നിങ്ങടെ നെഞ്ചത് കൈ വച്ചു പറയാന്‍ പറ്റുമോ മിമിക്രി കൊണ്ടും കോമഡി കൊണ്ടും നിങ്ങള്‍ക്ക് വരുമാനം കിട്ടിയിട്ടില്ല എന്ന്. ചുമ്മാ മണ്ടത്തരം പറയരുത്. പിന്നെ മീങ്കച്ചവടം അത്ര മോശം പണി ആണോ. നോക്കിയും കണ്ടും ചെയ്താല്‍ നല്ല വരുമാനം ഉള്ള പണി ആണ്' എന്നിങ്ങനെയാണ് കമന്റുകള്‍.

ഇതിനിടെ കാര്യം മനസിലാക്കിയവര്‍ നടനെ പിന്തുണച്ചുമെത്തുന്നുണ്ട്. 'അല്ലേലും മലയാളിക്ക് നല്ല സംസ്‌ക്കാരമാ. ഒരു നല്ല കലാകാരന്‍ ഒരു ചെറിയ തമാശ എഴുതി. അതിനു ഇത്രമാത്രം തേജോവധം. ഈ വിമര്‍ശകരുടെ പ്രശ്‌നം എന്താണ്..അദ്ദേഹം നല്ല നിക്കറിട്ടതൊ. അതൊ പാവപ്പെട്ടവന്റെ വീടിനു അടുത്തു നിന്നതൊ. അദ്ദേഹം മിമിക്രിക്കാരന്‍ ആയതു കൊണ്ട് മീന്‍ കച്ചവടം ചെയ്യാന്‍ പാടില്ലേ. ഇത് അതൊന്നുമല്ല.. നല്ല ഒന്നാന്തരം അസൂയ. നല്ലൊരു കലാകാരനെ ഇല്ലാതാക്കിയാല്‍ കിട്ടുന്നൊരു സുഖം. ഒന്ന് പോടാ. അദ്ദേഹം ഇനിയും ഉയരും' എന്നാണ് പിന്തുണച്ചെത്തിയ ഒരാളുടെ കമന്റ്.

Shaji Mavelikkara
'ആരെന്ന് പറഞ്ഞാല്‍ 100 യൂറോ തരാം'; 10 വര്‍ഷം മുമ്പ് കൂടെ അഭിനയിച്ച നടനെ ആള്‍ക്കൂട്ടത്തില്‍ നിന്നും തിരിച്ചറിഞ്ഞ് ധ്യാന്‍
Shaji Mavelikkara
എംഎല്‍എ ആകാനുള്ള തീരുമാനം തെറ്റായിപ്പോയോ? വൈകാരികാനുഭവം പങ്കിട്ട് രമേഷ് പിഷാരടിയുടെ മറുപടി
Shaji Mavelikkara
വിസ്മയയുടെ തലവെട്ടിക്കല്‍ ഓവറാണെന്ന് വിമര്‍ശകര്‍; അച്ഛന്റെ ചെരിവ് നേരയാക്കാന്‍ പോയിട്ട് എന്തായി? എന്ന് മറുപടി
Summary

Social media is confused with the latest post of Shaji Mavelikkara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com