Ram Charan, Shiva Rajkumar വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'റാം ചരണിന് ഉറപ്പായും ഈ സിനിമയിലൂടെ ദേശീയ അവാർഡ് കിട്ടും'; പ്രശംസിച്ച് ശിവരാജ് കുമാർ

ആ വേഷത്തോട് അദ്ദേഹം പൂർണമായും നീതി പുലർത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടൻ റാം ചരണിനെ പ്രശംസിച്ച് കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ. 'പെദ്ദി'യിലെ അഭിനയത്തിന് റാം ചരണിന് ദേശീയ അവാർഡ് ലഭിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ശിവരാജ് കുമാർ പറഞ്ഞു. ബം​ഗളൂരുവിൽ വച്ച് നടന്ന ചിത്രത്തിന്റെ പ്രസ്മീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഈ ചിത്രത്തിന് റാം ചരണിന് ദേശീയ അവാർഡ് ലഭിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ രണ്ടര വർഷമായി ഈ സിനിമയ്ക്ക് വേണ്ടി അദ്ദേഹം പൂർണമായും സമർപ്പിച്ചു. കഥാപാത്രത്തിനായി ഈ സിനിമയിൽ അദ്ദേഹം നടത്തിയ ട്രാൻസ്ഫർമേഷനും അതുപോലെ അത് അവതരിപ്പിച്ച രീതിയുമൊക്കെ അതിശയിപ്പിക്കുന്നതാണ്.

ആ വേഷത്തോട് അദ്ദേഹം പൂർണമായും നീതി പുലർത്തിയിട്ടുണ്ട്". - ശിവരാജ് കുമാർ പറഞ്ഞു. പെദ്ദിയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും ശിവരാജ് കുമാർ പറഞ്ഞു. "എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങളാണ് ഞാൻ എപ്പോഴും തിരഞ്ഞെടുക്കാറുള്ളത്.

ഗൗർണയുഡുവും അത്തരമൊരു വേഷമാണ്. ഇതിന് ശക്തമായ ഒരു ലക്ഷ്യവും അർഥവത്തായ യാത്രയുമുണ്ട്. സംവിധായകൻ ബുച്ചി ബാബു അതിനെ മനോഹരമായി രൂപപ്പെടുത്തിയിട്ടുണ്ട്. പെദ്ദി എനിക്ക് വളരെ സ്പെഷ്യലാണ്". - ശിവരാജ് കുമാർ പറഞ്ഞു.

ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ദി ജൂണ്‍ 4 ന് തിയറ്ററുകളിലെത്തും. ജാൻവി കപൂറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അതേസമയം നെൽസൺ‌ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2വിലും ശിവരാജ് കുമാർ എത്തുന്നുണ്ടെന്നാണ് വിവരം.

Shiva Rajkumar praises Ram Charan's role in Peddi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

'പരിപാടിയില്‍ പങ്കെടുത്തിട്ട് പോയാല്‍ മതി'; ചേന്തിയില്‍ മുഖ്യമന്ത്രിയെ തടഞ്ഞു, അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപം

അത് സുകുമാരക്കുറുപ്പല്ല, സോണിയയുടെ ആത്മകഥ വിവാദത്തിൽ പെൻ​ഗ്വിൻ, എയിംസ് വാ​ഗ്ദാനം ചെയ്തിട്ടില്ലെന്ന് സുരേഷ് ​ഗോപി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ദൈവത്തിൻ്റെ കൈയ്യായി ക്ലീനർ'; ബസിൽ നിന്നും തെന്നിവീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി (വിഡിയോ)

മോഡിഫിക്കേഷൻ വിലക്ക് എന്തിന്?, ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ ചോദ്യങ്ങളുമായി ഡ്രൈവർമാർ