പട്ടിക്കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന ശോഭന/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

പട്ടിക്കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ പാടുപെടുന്ന ശോഭന, ക്യൂട്ടല്ലേ എന്ന് ആരാധകരോട്; വിഡിയോ

കുളിപ്പിക്കുന്നതിനിടയിലും കുസൃതിക്ക് കുറവില്ല. ഓടി രക്ഷപ്പെടാനും ശോഭനയുടെ മേലെ കയറാനുമെല്ലാം ഇവർ ശ്രമിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ ആവേശമായിരുന്നു ശോഭന. പിന്നീട് നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയ താരം സിനിമയിൽ നിന്ന് ഇടവേളയെടുത്തു. അടുത്തിടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. തന്റെ സിനിമ ഓർമകളും വിശേഷങ്ങളുമെല്ലാം പങ്കുവെക്കാൻ താരം മടിക്കാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തന്റെ വളർത്തു മൃ​ഗങ്ങൾക്കൊപ്പമുള്ള ശോഭനയുടെ വിഡിയോ ആണ്. 

തന്റെ പട്ടിക്കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ കഷ്ടപ്പെടുകയാണ് താരം. ബാത്ത്ടബ്ബിൽ വെള്ളം നിറച്ചുവെച്ച് ഷാംപൂ തേച്ച് കുളിപ്പിക്കുകയാണ് താരം. അതിനൊപ്പം കുറുമ്പന്മാരെ ആരാധകർക്ക് പരിചയപ്പെടുത്താനും മറന്നില്ല. എന്നാൽ കുളിപ്പിക്കുന്നതിനിടയിലും കുസൃതിക്ക് കുറവില്ല. ഓടി രക്ഷപ്പെടാനും ശോഭനയുടെ മേലെ കയറാനുമെല്ലാം ഇവർ ശ്രമിക്കുന്നുണ്ട്. 

ക്യൂട്ട്നസ് ഓവർലോഡഡ്, അല്ലേ? എന്ന അടിക്കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകരുടെ മനംകവരുകയാണ് വിഡിയോ. നിരവധി പേരാണ് തങ്ങളുടെ വളർത്തുമൃ​ഗങ്ങളെ താരത്തിന് പരിചയപ്പെടുത്തിക്കൊണ്ട് കമന്റുകളിടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT