വീഡിയോ സ്ക്രീൻഷോട്ട് 
Entertainment

നിവിൻ പോളി ചിത്രം ‘പടവെട്ട്‘ ഷൂട്ടിങ് പൂർത്തിയായി; പാക്കപ്പ് പറഞ്ഞ് സണ്ണി വെയ്ൻ, വിഡിയോ 

ക്ലൈമാക്സ് ചിത്രീകരണം നടക്കുന്നതിനിടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് സംവിധായകൻ ലിജു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന നടൻ സണ്ണി വെയ്ൻ നിർമ്മിക്കുന്ന ചിത്രം ‘പടവെട്ടി‘ന്റെ ചിത്രീകരണം പൂർത്തിയായി. സിനിമയ്ക്ക് സണ്ണി വെയ്ൻ പാക്കപ്പ് പറയുന്ന വിഡിയോ അണിയറപ്രവർത്തകരിലൊരാൾ ട്വിറ്ററിൽ പങ്കുവച്ചു. സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് പടവെട്ട്. സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ ബലാത്സംഗക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ ചിത്രം പ്രതിസന്ധിയിലായിരുന്നു. 

പടവെട്ടിന്റെ ക്ലൈമാക്സ് ചിത്രീകരണം നടക്കുന്നതിനിടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് ലിജു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ പ്രവർത്തിച്ച യുവതി കാക്കനാട് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ ലൈംഗിക പീഡന പരാതി രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. 

അദിതി ബാലനാണ് പടവെട്ടിലെ നായിക. മഞ്ജു വാരിയർ അതിഥി വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥയും ലിജു തന്നെയാണ് ഒരുക്കിയിരിക്കുന്നത്. മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകത്തിൽ സണ്ണി വെയ്നും ലിജുവും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ലിജു നിർമിച്ച നാടകം സണ്ണി വെയ്‌നാണ് സംവിധാനം ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT