ശോഭനയും മോഹൻലാലും പുതിയ ചിത്രത്തിന്റെ സെറ്റിൽ  എക്സ്
Entertainment

'അപ്പോ തുടങ്ങാം'; കൈകൊടുത്ത് ലാലും ശോഭനയും; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു (ചിത്രങ്ങള്‍)

തരുണ്‍മൂര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധാനം

Author : സമകാലിക മലയാളം ഡെസ്ക്

ഒന്നര പതിറ്റാണ്ടിനു ശേഷം മലയാളത്തിന്റെ സൂപ്പര്‍ താരജോഡികള്‍ വീണ്ടും ഒന്നിച്ചു. മോഹന്‍ ലാലും ശോഭനയും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിച്ചത്.

പുതിയ ചിത്രത്തിന്റെ പൂജ അടക്കമുള്ള ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങള്‍ നടന്‍ മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. തന്റെ 360-ാമത്തെ ചിത്രമാണിതെന്നും, അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ഉണ്ടാകണമെന്നും മോഹന്‍ലാല്‍ കുറിച്ചു.

മോഹൻലാലും ശോഭനയും സിനിമയുടെ അണിയറക്കാർക്കൊപ്പം

സൗദി വെള്ളയ്ക്ക് എന്ന ചിത്രത്തിന് ശേഷം തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എല്‍ 360 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരു നല്‍കിയത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷൂട്ടിങ്ങിന് തുടക്കം കുറിക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !