വിജയ്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങണോ? ആരാധകരിൽ നിന്ന് അഭിപ്രായം തേടി വിജയ് മക്കൾ ഇയക്കം, ലക്ഷ്യം 2026 തെരഞ്ഞെടുപ്പ്

താരത്തിന്റെ രാഷ്ട്രീയപ്രവേശനത്തിൽ ആരാധകരിൽ നിന്ന് അഭിപ്രായം തേടിയിരിക്കുകയാണ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള താരമാണ് വിജയ്. തന്റെ ആരാധകർക്ക് വലിയ സ്ഥാനമാണ് താരം നൽകാറുള്ളത്. വിജയ് രാഷ്ട്രീയ പ്രവേശത്തിന് ഒരുങ്ങുന്നതായി വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ താരത്തിന്റെ രാഷ്ട്രീയപ്രവേശനത്തിൽ ആരാധകരിൽ നിന്ന് അഭിപ്രായം തേടിയിരിക്കുകയാണ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം. രാഷ്ട്രീയപ്രവേശ സാധ്യത പഠിക്കാനാണ് സർവേ നടത്തുന്നത്. 

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സർവേ നടത്തുന്നത്. ഒരോയിടത്തെയും നിലവിലെ രാഷ്ട്രീയ സാഹചര്യം, ജനങ്ങളുടെ പ്രശ്നങ്ങൾ, നിർണായക സ്വാധീനമുള്ള വ്യക്തികൾ, കഴിഞ്ഞ അഞ്ചു വർഷമായി തിരഞ്ഞെടുപ്പിൽ വിജയികളായവരുടെ വിവരങ്ങൾ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. പ്രത്യേക ഫോം നൽകി അവ മുഖേനയാണ് സംഘടനാംഗങ്ങൾ വിവരങ്ങൾ ശേഖരിക്കുന്നത്. ആരാധക സംഘടനയെ ശക്തിപ്പെടുത്തി പാർട്ടിയാക്കി മാറ്റുന്നതിനുള്ള സാധ്യതകളാണ് തേടുന്നത്.

സംഘടനയിലേക്ക് കൂടുതൽ ആളുകളെ ചേർത്ത് വിജയ്‌ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് നീക്കങ്ങൾ. ഇതിന്റെ ഭാ​ഗമായി നിരവധി രാഷ്ട്രീയ സാമൂഹിക പരിപാടികളുടെ ഭാ​ഗമാകുകയാണ് വിജയ് മക്കൾ ഇയക്കം. ഇത്തവണ അംബേദ്കർ ജയന്തി വ്യാപകമായി ആചരിച്ചു. റംസാൻ മാസത്തിൽ ഇഫ്താർ വിരുന്നും നടത്തി. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ പ്രധാനമായും ലക്ഷ്യമാക്കിയുള്ള നടപടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT