വീഡിയോ ദൃശ്യം 
Entertainment

ലംബോര്‍ഗിനി ഓടിച്ച് ദീപാവലി ആഘോഷത്തിനെത്തി ശ്രദ്ധ കപൂര്‍: ബോസ് ലേഡി എന്ന് ആരാധകര്‍

നീല ലെഹങ്ക അണിഞ്ഞ് ലക്ഷ്വറി സ്‌പോര്‍ട്‌സ് കാര്‍ ഓടിച്ചാണ് ശ്രദ്ധ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ദീപാവലി ആഘോഷത്തിലാണ് ബോളിവുഡ് ലോകം. കഴിഞ്ഞ ദിവസം ശില്‍പ ഷെട്ടി ഒരുക്കിയ ദീപാവലി പാര്‍ട്ടിയില്‍ ബോളിവുഡിലെ വമ്പന്‍ താരങ്ങളാണ് പങ്കെടുത്തത്. കൂട്ടത്തില്‍ മാസ് എന്‍ട്രി നടത്തിയത് ശ്രദ്ധ കപൂറായിരുന്നു. അടുത്തിടെ താരം സ്വന്തമാക്കിയ സ്വപ്‌ന വാഹനം ഓടിച്ചാണ് ശ്രദ്ധ പാര്‍ട്ടിക്ക് എത്തിയത്. 

ലംബോര്‍ഗിനി ഹൂറക്കാന്‍ ടെക്‌നികയാണ് താരം സ്വന്തമാക്കിയത്. നീല ലെഹങ്ക അണിഞ്ഞ് ലക്ഷ്വറി സ്‌പോര്‍ട്‌സ് കാര്‍ ഓടിച്ചാണ് ശ്രദ്ധ എത്തിയത്. കാറില്‍ നിന്ന് ഇറങ്ങിയ താരം പാപ്പരാസികള്‍ക്ക് മുമ്പില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ശ്രദ്ധ കാറോടിച്ച് വരുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

നിരവധി പേരാണ് താരത്തെ പ്രശംംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അവള്‍ക്ക് പുരുഷന്റെ അവശ്യമേയില്ല. ഡ്രൈവറെ പോലും കൂള്ഡ ആറ്റിറ്റിയൂഡ് എന്നായിരുന്നു ഒരാളുടെ കമന്റ്. ബോസ് ലേഡി സ്വയം ഡ്രൈവ് ചെയ്ത് വരുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. കഴിഞ്ഞ മാസമാണ് താരം 4.8 കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കിയത്. അമ്പലത്തില്‍ കൊണ്ടുപോയി വാഹനം പൂജിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി

ജനക്കൂട്ടം നിയന്ത്രണാതീതം, പിന്‍വാങ്ങണമെന്ന് പൊലീസ്; പ്രതിഷേധ മാര്‍ച്ച് സുപ്രീം കോടതിക്ക് സമീപം; സംഘര്‍ഷഭരിതം

കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്, ലിയോൺ... ടെസ്റ്റിൽ ആദ്യം, റെക്കോർഡ്!

നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം

അസം റൈഫിൾസിൽ 354 ഒഴിവുകൾ; എഞ്ചിനീയർ മുതൽ മേസൺ വരെ, ITI യോഗ്യത