ശ്രേയാ ഘോഷാലും ഭർത്താവും, ​ഗായിക നിറവയറുമായി/ ഫേയ്സ്ബുക്ക് 
Entertainment

കുഞ്ഞതിഥി വരുന്നുണ്ട്, നിറവയറുമായി ശ്രേയ ഘോഷാല്‍; ആശംസകള്‍ അറിയിച്ച് ആരാധകര്‍

നിറവയറുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം കുഞ്ഞതിഥി വരുന്നതിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സംഗീത രംഗത്തെ പ്രിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ഭാഷയുടെ അതിര്‍ വരമ്പുകളില്ലാതെ പാടുന്ന ഗായിക ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും പ്രിയങ്കരിയാണ്. ഇപ്പോള്‍ തനിക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗായിക. നിറവയറുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം കുഞ്ഞതിഥി വരുന്നതിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. 

'ബേബി ശ്രേയാദിത്യ വരുന്നുണ്ട്. ഷിലാദിത്യയും ഞാനും വളരെ സന്തോഷത്തിലാണ് ഈ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നത്. ജീവിതത്തില്‍ പുതിയ അദ്യായത്തിന് തുടക്കമിടുമ്പോള്‍ നിങ്ങള്‍ എല്ലാവരുടേയും സ്‌നേഹവും അനുഗ്രഹവും വേണം.'- ശ്രേയ ഘോഷാല്‍ കുറിച്ചു. 

സെലിബ്രിറ്റികളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് പ്രിയഗായികയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ശ്രേയയും ഷിലാദിത്യയും 2015 ലാണ് വിവാഹിതരാവുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍